Wednesday, April 16, 2025 2:25 pm

ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബം​ഗ​ളൂ​രു-കൊ​ല്ലം സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു ; കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും മ​ധ്യ​തി​രു​വ​താം​കൂ​റി​ലേ​ക്ക് ട്രെ​യി​ൻ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും കോ​ട്ട​യം വ​ഴി കൊ​ല്ല​ത്തേ​ക്ക് ര​ണ്ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​പ്പി​ച്ച​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. ട്രെ​യി​ൻ ന​മ്പ​ർ 06577/06578 എ​സ്എം​വി​ടി ബം​ഗ​ളൂ​രു-​കൊ​ല്ലം-​എ​സ്എം​വി​ടി ബം​ഗ​ളൂ​രു സ്‌​പെ​ഷ​ൽ ഏ​പ്രി​ൽ 17ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് യാ​ത്ര തി​രി​ച്ച് 18ന് ​കൊ​ല്ല​ത്തു നി​ന്നും ബം​ഗ​ളൂ​രി​വി​ലേ​ക്ക് തി​രി​കെ പോ​കും. ട്രെ​യി​ൻ ന​മ്പ​ർ 06585/06586 എ​സ്എം​വി​ടി ബം​ഗ​ളൂരു-​കൊ​ല്ലം-​എ​സ്എം​വി​ടി ബം​ഗ​ളൂ​രു സ്‌​പെ​ഷ​ൽ ഏ​പ്രി​ൽ 19ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും കൊ​ല്ല​ത്തേ​ക്ക് യാ​ത്ര തി​രി​ച്ച് 20ന് ​കൊ​ല്ല​ത്തു നി​ന്നും ബം​ഗ​ളൂ​രി​വി​ലേ​ക്ക് തി​രി​കെ പോ​കും.

യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് റെ​യി​ൽ​വേ മ​ന്ത്രി​യോ​ട് പ്ര​ത്യേ​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​പ്പി​ച്ച​തെന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു. ഇ​രു ട്രെ​യി​നു​ക​ളും ഓ​രോ സ​ർ​വീ​സ് വീ​തം ആ​യി​രി​ക്കും ന​ട​ത്തു​ക. മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളാ​യ ച​ങ്ങ​നാ​ശേ​രി, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​രു ട്രെ​യി​നു​ക​ൾ​ക്കും സ്റ്റോ​പ്പ് ഉ​ണ്ട്. നി​ര​ന്ത​ര​മാ​യ ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യി ബം​ഗ​ളൂ​രു​വി​ലും കേ​ര​ള​ത്തി​ലു​മാ​യി ജോ​ലി ചെ​യ്യു​ന്ന ഒ​ട്ട​ന​വ​ധി തൊ​ഴി​ലാ​ളി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​ശ്വാ​സം ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ് ഈ ​സ​ർ​വീ​സ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു.

കൊ​ല്ലം വ​ഴി കൂ​ടു​ത​ൽ റൂ​ട്ടു​ക​ളി​ൽ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​രോ​ട് തു​ട​ർ​ച്ച​യാ​യി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് കൂട്ടിച്ചേർത്തു. ഇ​രു ട്രെ​യി​നു​ക​ളി​ലും ഓ​രോ എ​സി 2 ട​യ​ർ 3 ട​യ​ർ കോ​ച്ചു​ക​ളും എ​ട്ട് സ്ലീ​പ്പ​ർ കോ​ച്ചു​ക​ളും നാ​ലു വീ​തം ജ​ന​റ​ൽ കോ​ച്ചു​ക​ളും ര​ണ്ട് സെ​ക്ക​ൻ​ഡ് സി​റ്റിം​ഗ് കോ​ച്ചു​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബാലുശ്ശേരിയിൽ സ്കൂട്ടറിൽ കാറിടിച്ച് 60കാരന്‍ മരിച്ചു

0
കോഴിക്കോട്: ബാലുശ്ശേരി വട്ടോളി ബസാറില്‍ വാഹനാപകടത്തില്‍ 60 കാരന്‍ മരിച്ചു. ശിവപുരം...

മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ? : അജ്ഞാത പോസ്റ്ററിനെതിരെ അന്വേഷണമാരംഭിച്ച് പോലീസ്

0
മലപ്പുറം: മലപ്പുറം നഗരത്തിൽ അഞ്ജാത പോസ്റ്റർ. മലപ്പുറത്ത് ഏതാ ഒരു കുരങ്ങൻ?...

കാട്ടാന ആക്രമണം ; അ​തി​ര​പ്പി​ള്ളിയിൽ ജ​ന​കീ​യ ഹ​ർ​ത്താ​ൽ പൂ​ർ​ണം

0
അ​തി​ര​പ്പി​ള്ളി : മൂ​ന്ന് ആ​ദി​വാ​സി​ക​ൾ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് അ​തി​ര​പ്പി​ള്ളി...

അപകടത്തിന്റെ ഷോക്കിൽ പകച്ചു നിൽക്കാതെ കെഎസ്ആർടിസി ബസ് ആംബുലൻസാക്കി ഫൈസലും ജോഷി മോനും വാരി...

0
തുലാപ്പള്ളി : കണ്മുൻപിൽ കണ്ട അപകടത്തിന്‍റെ ഷോക്കിൽ പകച്ചു നിൽക്കാതെ...