ബെംഗളൂരുവില്‍ വീണ്ടും മതത്തിന്റെ പേരില്‍ സദാചാര ആക്രമണം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെംഗളൂരുവില്‍ വീണ്ടും സദാരാചാര ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഒന്നിച്ചിരിക്കുന്ന യുവതിയെയും യുവാവിനെയും അജ്ഞാതന്‍ ചോദ്യം ചെയ്യുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പെണ്‍കുട്ടിയുടെ ബുര്‍ഖ നീക്കം ചെയ്യാനും പേര് പറയാനും അജ്ഞാതര്‍ ആവശ്യപ്പെടുന്നുണ്ട്. ഒരു മുസ്ലീം യുവതിയുമായി എന്തിന് ബന്ധം സ്ഥാപിക്കുന്നുവെന്നും ഇവര്‍ യുവാവിനോട് ചോദിക്കുന്നു. തങ്ങളെ വെറുതെ വിടണമെന്ന് പെണ്‍കുട്ടി അപേക്ഷിച്ചിട്ടും ഭീഷണി തുടർന്നു. നമ്മുടെ സമുദായത്തിലെ ആളുകള്‍ ഇപ്പോഴെത്തുമെന്നും അതുവരെ ഇവിടെ നില്‍ക്കണമെന്നും പറഞ്ഞാണ് ഭീഷണി.

വ്യാപകമായി പ്രചരിച്ച ഈ വീഡിയോ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഉടന്‍നടപടിയുണ്ടാകുമെന്നാണ് സൂചനകള്‍.
ബെംഗളൂരുവില്‍ നിന്നും ഈ മാസം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സദാചാര ആക്രമണമാണിത്. ഒരു പ്രശസ്ത പാര്‍ക്കില്‍ ഒരുമിച്ചിരുന്ന യുവതി യുവാക്കളെ സമാനമായി ചോദ്യം ചെയ്തിരുന്നു. രണ്ടുപേരും വ്യത്യസ്ത സമുദായത്തില്‍ നിന്നുള്ളവരാണെന്ന് മനസ്സിലാക്കിയപ്പോഴായിരുന്നു ആക്രമണം. നിങ്ങള്‍ക്ക് നാണമില്ലേ. ഇവള്‍ അന്യമതസ്ഥയാണെന്ന് നിനക്ക് അറിയില്ലേ. പിന്നെ എന്ത് ധൈര്യത്തിലാണ് ഇവളുമായി പൊതുസ്ഥലത്ത് സംസാരിച്ചിരിക്കുന്നത്’, എന്ന് അക്രമികള്‍ യുവാവിനോട് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.

പിന്നീട് യുവതിക്ക് നേരെയായി ആക്രോശം, ‘നീ എവിടെയാണ് ആരോടൊപ്പമാണ് എന്നൊക്കെ നിന്റെ വീട്ടുകാര്‍ക്ക് അറിയുമോ’, എന്നായിരുന്നു യുവതിയോടുള്ള ചോദ്യം.ഈ സംഭവത്തില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് വീഡിയോയിലുള്ള അഞ്ച് യുവാക്കളെയും കസ്റ്റഡിയില്‍ എടുത്തു. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ്. മാഹിം, അഫ്രിദി, വസീം, അന്‍ജും എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....