കോഴിക്കോട്: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് സമന്‍സ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് സമന്‍സ് അയച്ചത്. മയക്കുമരുന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദിന് ബിനീഷ് കോടിയേരി ബിസിനസ് നടത്തുന്നതിനായി സാമ്പത്തിക സഹായം നല്‍കിയിരുന്നതായി ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഇരുവരും പലതവണ ടെലഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം ബിനീഷ് കോടിയേരിക്ക് സമന്‍സ് അയച്ചത്.
ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് സമന്‍സ്
RECENT NEWS
Advertisment