ചിത്രം മാറുന്നു – പോപ്പുലര്‍ നിക്ഷേപകര്‍ക്ക് പിന്തുണയുമായി ബി.ജെ.പി ; സമര രംഗത്തേക്ക് കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ വഞ്ചിതരായ നിക്ഷേപകർക്ക് നീതി ലഭ്യമാക്കാൻ  ബിജെപി ശക്തമായി ഇടപെടുമെന്ന് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി വി.എ സൂരജ് വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു കഴിഞ്ഞുവെന്നും പ്രത്യക്ഷ സമരപരിപാടികളുമായി വഞ്ചിക്കപ്പെട്ട നിക്ഷേപകരോടൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള പോലീസ് അന്വേഷണം തൃപ്തികരമല്ല, കോന്നി പോലീസ് സ്റ്റേഷനിലെ ഒരു എഫ്.ഐ.ആറില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട നിക്ഷേപകരെ സാക്ഷിയാക്കി കേസ്  ദുര്‍ബലപ്പെടുത്തുവാനും പ്രതികളെ രക്ഷപെടുത്തുവാനുമുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും സൂരജ് പറഞ്ഞു.

ഇടത്-വലത് മുന്നണികൾ വഞ്ചിക്കപ്പെട്ട നിക്ഷേപകർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ബിജെപി നിക്ഷേപകർക്കായി രംഗത്ത് വന്നിരിക്കുന്നത്.  വഞ്ചിക്കപ്പെട്ട  നിക്ഷേപകർക്ക് വേണ്ടി  അനിശ്ചിതകാല സമരപരിപാടികൾ ഉള്‍പ്പെടെ  നടത്താനും ബിജെപി തീരുമാനിച്ചു. ബുധനാഴ്ച മുതൽ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിക്കാനാണ് തീരുമാനം.

https://www.facebook.com/mediapta/videos/2723207911287246/

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...