ബെംഗളുരു : ബെംഗളൂരു മയക്കുമരുന്നു കേസില്‍ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു. ബെംഗളൂരുവിലെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. കേസിലെ മുഖ്യപ്രതിയായ അനൂപ് മുഹമ്മദിന് 30 ലക്ഷം രൂപ ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്.
ഇന്ന് രാവിലെ 10 മണിയോടെ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരായത്. നേരത്തെ ഒക്ടോബര്‍ ആറിന് ബിനീഷിനെ ചോദ്യം ചെയ്തിരുന്നു.