കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കരിപ്പൂരില്‍ നിന്ന് ഷാര്‍ജയിലേക്ക്‌ പുറപ്പെട്ട എയര്‍ അറേബ്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ക്യാബിനിലെ മര്‍ദത്തില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്.  പുലര്‍ച്ച 3.30-ന് പുറപ്പെട്ട വിമാനം 7000 അടി ഉയരത്തിലെത്തിയപ്പോഴാണ് തകരാര്‍ കണ്ടെത്തിയത്. തിരിച്ചിറക്കിയ വിമാനം സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം യാത്ര പുനരാരംഭിച്ചു.

വിമാനം കൂടുതല്‍ ഉയരത്തില്‍ പറക്കുമ്പോള്‍ യാത്രക്കാര്‍ക്ക്‌ ഓക്‌സിജന്‍ ലഭിക്കാത്ത പ്രശ്‌നത്തിനിടയാക്കും. ഇതേ തുടര്‍ന്നാണ് വിമാനം കരിപ്പൂരില്‍ തന്നെ തിരിച്ചിറക്കിയത്. 4.10 ഓടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. യാത്രക്കാര്‍ക്കോ മറ്റോ പ്രശ്‌നങ്ങളില്ലെന്ന്‌ വിമാനത്താവള അധികൃതര്‍ അറിയിച്ചു. എട്ടുമണിയോടു കൂടിയാണ് വിമാനം സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീണ്ടും പറന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....