ശിവശങ്കരനു പിന്നാലെ മന്ത്രിയെയും രാഷ്ട്രീയത്തിലെ ഉന്നതനെയും ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായതോടെ കൂടുതല്‍ ഉന്നതര്‍ക്കായി വലവിരിക്കാനൊരുങ്ങി കേന്ദ്ര ഏജന്‍സികള്‍. ഒരു മന്ത്രിയടക്കം ചില ഉന്നതരെ ഇഡിയും കസ്റ്റംസും അടുത്തയാഴ്ച ചോദ്യം ചെയ്യും. നേരത്തെ ഇഡിയും എന്‍ഐഎയെയും ചോദ്യം ചെയ്ത മന്ത്രി കെടി ജലീലിന് പുറമെ ഒരു മന്ത്രികൂടി ആരോപണങ്ങളുടെ പുതിയ പട്ടികയില്‍ സ്ഥാനം  പിടിച്ചിരിക്കുകയാണ്.

ഇത്രയും ദിവസം നടന്ന എം ശിവശങ്കറിന്റെ ചോദ്യം ചെയ്യലുകളില്‍ നിന്നും വ്യത്യസ്തമാണ് കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യല്‍. കഴിഞ്ഞ 105 ദിവസമായി 93 മണിക്കൂര്‍ ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോള്‍ അറിയില്ല, പറയാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല എന്നൊക്കെയായിരുന്നു ശിവശങ്കര്‍ പറഞ്ഞ മറുപടി.

ശിവശങ്കര്‍ പലതും ഇഡിക്ക് മുന്നില്‍ തുറന്നു പറയുമോയെന്ന ആശങ്ക ഇപ്പോള്‍ തന്നെ സര്‍ക്കാരിനും സിപിഎമ്മിനും ഉണ്ട്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടു പേര്‍ക്ക് കൂടി ഈ ഇടപാടുകളില്‍ പങ്കാളിത്തമുണ്ടെന്ന നിഗമനത്തിലാണ്. ഇതില്‍ ഒരാള്‍ രാഷ്ട്രീയ നിയമനമാണ്.

പാര്‍ട്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ച ഒരാള്‍കൂടി ആരോപണത്തലേക്ക് വരുന്നത് കൂടുതല്‍ ഗൗരവമായ കാര്യമാകും. ഇതിനു പുറമെയാണ് ഒരു മന്ത്രിയെകൂടി ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചിട്ടുള്ളത്. നേരത്തെ കേസില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി കെടി ജലീലിനെ ഇഡി രണ്ടുതവണയും എന്‍ഐഎ ഒരു തവണയും ചോദ്യം ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...