സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത് ക​ഞ്ചാ​വ് വി​ല്‍പ​ന ന​ട​ത്തു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

പെ​രി​ന്ത​ല്‍മ​ണ്ണ : സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത് ക​ഞ്ചാ​വ് വി​ല്‍പ​ന ന​ട​ത്തു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ എ​ട​ക്ക​ര പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഇ​വ​രി​ല്‍നി​ന്ന് 1.43 കി​ലോ​ഗ്രാം ക​ഞ്ചാ​വും ഇ​ല​ക്‌ട്രോ​ണി​ക് ത്രാ​സും ര​ണ്ട് ബൈ​ക്കു​ക​ളും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. മ​ല​പ്പു​റം വെ​സ്​​റ്റ്​ കോ​ഡൂ​ര്‍ ഉ​ര്‍​ദു ന​ഗ​റി​ലെ പി​ച്ച​ന്‍ മു​ത്ത​ങ്ങ​തൊ​ടി മു​ഹ​മ്മ​ദ് ഹാ​റൂ​ണ്‍ (25), നി​ല​മ്പൂര്‍ ക​രി​മ്പു​ഴ പാ​ത്തി​പ്പാ​റ ക​രി​ക്ക​കാ​വ് മു​ക്കം ഷി​ബി​ല്‍ (23) എ​ന്നി​വ​രെ​യാ​ണ് എ​ട​ക്ക​ര എ​സ്.​ഐ വി. ​അ​മീ​റ​ലി അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പെ​രി​ന്ത​ല്‍മ​ണ്ണ എ.​എ​സ്.​പി എം. ​ഹേ​മ​ല​ത​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. 10 മാ​സ​ത്തോ​ള​മാ​യി എ​ട​ക്ക​ര പാ​ല​ത്തി​ങ്ങ​ലി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത് താ​മ​സി​ച്ചാ​ണ് ഇ​വ​ര്‍ ക​ഞ്ചാ​വ് വി​ല്‍പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഹാ​റൂ​ണ്‍ നി​ര​വ​ധി കേ​സു​ക​ളി​ല്‍പെ​ട്ട​യാ​ളും ജ​യി​ല്‍ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോലീ​സ് പ​റ​ഞ്ഞു.

എ​സ്.​ഐ എം. ​അ​സൈ​നാ​ര്‍, എ.​എ​സ്.​ഐ എ​സ്. സ​തീ​ഷ്കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ എ​ന്‍.​പി. സു​നി​ല്‍, ര​തീ​ഷ്കു​മാ​ര്‍, എം.​എ. അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ  മ​ഞ്ചേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീകൾക്ക് എല്ലാമാസവും 2500 രൂപ സഹായം ; ഡൽഹി സർക്കാർ അംഗീകാരം നൽകിയ പദ്ധതിയുടെ...

0
ന്യൂഡൽഹി: സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപയുടെ സാമ്പത്തിക സഹായം നൽകുന്ന 'ഡൽഹി...

തീവണ്ടിയിൽ സാഹസിക പൂജ; എ.സി കോച്ചിൽ നിലവിളക്ക് കൊളുത്തിയ യാത്രികന്റെ പ്രവൃത്തിക്ക് എതിരെ വിമർശനം

0
നുഡൽഹി: യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറ്റവും അധികം മുൻഗണന നൽകേണ്ട ട്രെയിൻ കമ്പാർട്ട്മെന്റിനുള്ളിൽ...

ഓപ്പറേഷൻ തൂഫാൻ ; ലഹരി മാഫിയയുടെ അടിവേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
തിരുവല്ല : കേരള പോലീസിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'തൂഫാൻ'...