ബംഗളൂരു: ബംഗളൂരുവില്‍ കൂട്ടബലാത്സംഗത്തിനിരയായ ബംഗ്ലാദേശ് യുവതിയെ കര്‍ണാടക പോലീസ് കോഴിക്കോട്ട് നിന്നും കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ബംഗളൂരുവില്‍ എത്തിച്ച യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. ഇതോടെ അന്വേഷണം കേളത്തിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പോലീസ്. സംഭവത്തിന് പിന്നില്‍ വലിയ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് സൂചന.
ബംഗ്ലാദേശില്‍ നിന്നും കടത്തിക്കൊണ്ടുവന്ന യുവതിയാണ് പീഡനത്തിനിരയായത്. അന്വേഷണ സംഘം ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി. അറസ്റ്റിലായ പ്രതികളില്‍ യുവതിയുടെ ബന്ധുവും ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികളിലൊരാളുമായി യുവതിയ്ക്കുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് പീഡനത്തിന് കാരണം. ഇവര്‍ നിയമവിരുദ്ധമായാണ് ബംഗളൂരുവില്‍ താമസിച്ചിരുന്നത്. കേസിലെ രണ്ടാം പ്രതി മുഹമ്മദ് ബാബുവിനെ പരിചയമുണ്ടെന്നും ഇയാളാണ് യുവതിയെ ബംഗളൂരുവില്‍ എത്തിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.
കര്‍ണാടകയിലും തെലങ്കാനയിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങള്‍ നടത്തി വന്നിരുന്ന മുഹമ്മദ് ബാബുവിനു സംഘത്തിനും കേരളത്തിലും ഇത്തരം ഇടങ്ങളുണ്ടെന്നാണ് സൂചന. രണ്ട് വര്‍ഷം മുമ്പാണ് ധാക്ക സ്വദേശിനിയായ യുവതി യു.എ.ഇയിലേക്ക് പോയത്. ജോലി ആവശ്യത്തിനായിരുന്നു പോയിരുന്നത്. എന്നാല്‍ അവിടെ ഡാന്‍സ് ബാറിലടക്കം യുവതി ജോലി ചെയ്തിരുന്നു. പിന്നീട് മുഹമ്മദ് ഇവരെ ബംഗളൂരുവില്‍ എത്തിച്ചു.
മുഹമ്മദിന്റെ സംഘവുമായി അടുപ്പമുണ്ടായിരുന്ന യുവതി അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. എന്നാല്‍ ഇതിനിടയില്‍ സംഘവുമായി തെറ്റിയ യുവതി കോഴിക്കോട് മാസാജ് പാര്‍ലര്‍ നടത്തിവരികയായിരുന്നു. ഇതിനിടെ ഉണ്ടായ സാമ്പത്തിക തര്‍ക്കത്തെ ചൊല്ലിയാണ് യുവതിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയതും ക്രുരമായി പീഡിപ്പിച്ചതും. രണ്ട് സംഘം തമ്മിലുള്ള പകയാണ് ഇതിനു കാരണം.
ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബംഗളൂരു രാമമൂര്‍ത്തി നഗറിലെ വീട്ടില്‍ വെച്ചാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. പ്രതികള്‍തന്നെ മൊബൈലില്‍ ഇത് പകര്‍ത്തുകയും ചെയ്തു. ബെംഗളുരുവില്‍ നിന്നും കഴിഞ്ഞ ദിവസവമാണ് പ്രതികള്‍ പിടിയിലായത്.