ട്രാൻസ്പോർട്ട് ബസ് സ്റ്റാന്‍ഡും പില്‍ഗ്രിം സെന്ററും നിര്‍മ്മിക്കുന്നതിന്റെ ഉത്തരവാദിത്വം പഴവങ്ങാടി പഞ്ചായത്തിന്റെ മേല്‍ കെട്ടിവെക്കാന്‍ നോക്കേണ്ട ; പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി

For full experience, Download our mobile application:
Get it on Google Play

റാന്നി : ട്രാൻസ്പോർട്ട് ബസ് സ്റ്റാന്റ് നിര്‍മ്മിക്കുന്നതിന്റെ ഉത്തരവാദിത്വം പഴവങ്ങാടി പഞ്ചായത്തിന്റെ മേല്‍ കെട്ടിവെക്കാന്‍ നോക്കേണ്ടെന്ന് പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി. നേരത്തെ കേസ് നിലനിന്നിരുന്ന സാഹചര്യത്തിൽ സ്ഥലത്തിന് എൻഒസി നൽകാൻ പഞ്ചായത്തിന് കഴിയില്ലെന്ന് അറിയിച്ചിരുന്നു. ജൂൺ 20-ന് ജില്ലാ കളക്ടറുടെ ചേംബറിൽ എംഎൽഎയും പഞ്ചായത്ത്, റവന്യു, കെഎസ്ആർടിസി ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ടെർമിനൽ നിർമിക്കാമെന്ന് നിർദേശമുയർന്നതോടെ സ്ഥലനിർണയം നടത്താൻ യോഗം നിർദേശിച്ചു. ഇക്കാര്യം ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്യണമെന്ന് അറിയിച്ചിരുന്നതായും പ്രസിഡന്റ് പറയുന്നു. കെഎസ്ആർടിസിക്ക് നിലവിൽ സ്ഥലമുള്ളതിനാൽ പഞ്ചായത്ത് പൊന്നുംവില നൽകി ഏറ്റെടുത്ത സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്നതിനാലാണ് കമ്മിറ്റി കൂടണമെന്ന നിർദേശം മുന്നോട്ടുവെച്ചത്.

ഇത് വരെ ഒരു കാര്യത്തിലും ഗ്രാമപഞ്ചായത്ത് കാലതാമസം വരുത്തുകയോ ലഭ്യമായ രേഖകൾ നൽകാതിരിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ബോധപൂർവമായി മാധ്യമങ്ങളിൽ കൂടി റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിനെ അപകീർത്തിപ്പെടുത്തുവാൻ പല ഭാഗത്തുനിന്നും ശ്രമം ഉണ്ടാകുന്നത് വേദനാജനകമാണ്. പഞ്ചായത്ത് ഓഫീസ് കെട്ടിടവും അതിനോട് ചേർന്ന് ഒന്നര ഏക്കർ സ്ഥലവും ഒമ്പതര കോടിക്ക് ജപ്തി നടപടി നേരിട്ടപ്പോൾ പഞ്ചായത്ത് ഹൈക്കോടതിയിൽ നൽകിയ കേസിന്റെ അടിസ്ഥാനത്തിലാണ് 3 അന്തർ വകുപ്പ് തല തർക്ക പരിഹാര കമ്മറ്റി അടിയന്തിരമായി പഞ്ചായത്തിന് ജപ്തി നടപടികളിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് കേസിന് ആസ്പദമായ സ്ഥലം അളന്ന് തിട്ടപ്പെടുത്തി കല്ലുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകി. ഈ സ്ഥലത്ത് ഉൾപ്പെടുന്നതാണ് കെഎസ്ആർടിസിയുടെയും ശബരിമല ഇടത്താവളത്തിന്റെയും സ്ഥലം. വർഷങ്ങൾ മുന്നേ തന്നെ ഗ്രാമ പഞ്ചായത്തിന്റെ സ്‌ഥലം കെഎസ്ആർടിസിക്കും പിൽഗ്രിം സെന്ററിനുമായി വസ്തു ഏറ്റെടുത്ത് നൽകിയിരുന്നെങ്കിലും നാളിതുവരെ യാതൊരു നടപടി സ്വീകരിക്കുവാൻ അധികാരികൾ തയ്യാറായിരുന്നില്ല. ട്രാൻസ്പോർട്ട് ബസ്റ്റാൻഡ് പണിയുന്നതിന്റെ ഉത്തരവാദിത്വം പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ മേൽ ആക്കുവാനും പഞ്ചായത്തിന്നെയും ഭരണസമിതിയെയും അപകീർത്തിപ്പെടുത്തുവാനും മനപ്പൂർവമായി ശ്രമിക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി പ്രതികരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാനു മേൽ പുതിയ ഉപരോധം ഏർപ്പെടുത്തി അമേരിക്ക ; ലക്ഷ്യം ഇറാന്‍റെ സാമ്പത്തിക അടിത്തറ...

0
വാഷിങ്ടണ്‍: പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യം നിലനിൽക്കെ ഇറാനു മേൽ പുതിയ ഉപരോധം...

ബ്രഹ്മപുത്രയിലെ ചൈനയുടെ ഭീമൻ ഡാം സുരക്ഷിതമല്ല ; ഇന്ത്യയുടെ ആശങ്കകൾ ശരിവയ്ക്കുന്ന കണ്ടെത്തലുകൾ പുറത്ത്

0
ബീജിങ്: ഇന്ത്യയുടെ അതിര്‍ത്തിക്കടുത്ത് തിബറ്റിലെ ബ്രഹ്മപുത്ര നദിയില്‍ ചൈന നിര്‍മിക്കുന്ന ലോകത്തിലെ...

പ്രധാനമന്ത്രി മോദി താമസിച്ച മെൽബണിലെ ഹോട്ടലിൽ തീവ്ര വലതുപക്ഷ കുടിയേറ്റ വിരുദ്ധന്‍റെ പ്രതിഷേധം

0
സിഡ്നി: ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് തീവ്ര...

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...