കണ്ണൂര്‍: കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരെ തീരുമാനിക്കുന്നതിന് നേരത്തേ കെപിസിസി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ ചിലരുടെ സൗകര്യത്തിന് മാറ്റിമറിക്കുന്നതായി ആക്ഷേപം ഉയരുന്നതിനിടെ അമര്‍ഷം പരസ്യമാക്കി എ ഗ്രൂപ്പ്. സമവായത്തിലൂടെ പുനഃസംഘടനയെന്ന നിര്‍ദേശം നടപ്പായില്ലെന്ന് ബെന്നി ബഹന്നാന്‍ തുറന്നടിച്ചു. അര്‍ദ്ധ രാത്രി വാട്‌സ് ആപ്പിലൂടെ നടത്തിയ പുനഃസംഘടന ജനാധിപത്യ പാര്‍ട്ടിക്ക് യോജിച്ചതല്ലെന്നും ബെന്നി ബഹ്നാന്‍ വ്യക്തമാക്കി. ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടന കോണ്‍ഗ്രസില്‍ കലാപത്തിലേക്കാണ് നീങ്ങുന്നത്.
അഞ്ചുവര്‍ഷം പൂര്‍ത്തിയായവരെ പരിഗണിക്കില്ല, മൂന്നുവര്‍ഷം കഴിഞ്ഞവരുടെ കഴിവ് നോക്കി രണ്ടുവര്‍ഷംകൂടി നല്‍കും, 138 ചലഞ്ചില്‍ സഹകരിക്കാത്തവരെ മാറ്റിനിര്‍ത്തും, 50 വയസ്സ് തികയാത്തവര്‍ക്ക് മുന്‍ഗണന, ഒരു നിയോജക മണ്ഡലത്തില്‍ ഒരു മണ്ഡലം അധ്യക്ഷ വനിത തുടങ്ങി മാനദണ്ഡങ്ങള്‍ പലയിടത്തും ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ പരിഗണിച്ച് അട്ടിമറിച്ചുവെന്നും നേതാക്കള്‍ പറയുന്നു.