പത്തനംതിട്ട: കോണ്‍ഗ്രസ് സേവാദള്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും റാന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ബെന്നി പുത്തന്‍പറമ്പില്‍ സി പി എമ്മില്‍ ചേര്‍ന്നു. നാടിന്റെ സമഗ്രവികസനത്തിന് നേതൃത്വം നല്‍കാന്‍ സി.പി.എമ്മിനുമാത്രമേ കഴിയൂവെന്നും അതുകൊണ്ടാണ് സി പി എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും ബെന്നി പറഞ്ഞു. തന്നോടൊപ്പം സമാന ചിന്താഗതിക്കാരായ നിരവധിയാളുകള്‍ സി പി എമ്മില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ബെന്നി പുത്തന്‍പറമ്പിലിനെ സി പി എമ്മിലേക്ക് സ്വീകരിച്ചു. കഴിഞ്ഞ പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സ്വതന്ത്രനായി മത്സരിച്ച ബെന്നി പുത്തന്‍പറമ്പില്‍ കോണ്‍ഗ്രസില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
സേവാദള്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബെന്നി പുത്തന്‍പറമ്പില്‍ സി.പി.എമ്മില്‍ ചേര്‍ന്നു
RECENT NEWS
Advertisment