ഈ വർഷത്തിന്റെ പകുതിയോളം അവസാനിച്ചിരിക്കുകയാണ്. ഇനിയുള്ള ആറ് മാസത്തിനിടയ്ക്ക് സ്മാർട്ട്ഫോൺ വിപണി കാണാൻ പോകുന്നത് അത്ഭുതങ്ങൾ ആയിരിക്കും. അതിശയിപ്പിക്കുന്ന ചില സ്മാർട്ട്ഫോണുകൾ വരും മാസങ്ങളിൽ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. ആപ്പിൾ, നത്തിങ്, ഗൂഗിൾ, വൺപ്ലസ് തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളെല്ലാം ഇനിയുള്ള മാസങ്ങളിൽ പുറത്തിറങ്ങും. ഈ വർഷം ഇനി ലോഞ്ച് ചെയ്യാൻ പോകുന്ന ചില മികച്ച സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണ് എന്ന് നോക്കാം.
നത്തിങ് ഫോൺ (2) ജൂലൈ 11ന് ഇന്ത്യയിലും മറ്റ് വിപണികളിലും ഔദ്യോഗികമായി ലോഞ്ച് ചെയ്യും. സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്സെറ്റ്, 6.7 ഇഞ്ച് സ്ക്രീൻ, 4,700mAh ബാറ്ററി എന്നിവയുമായിട്ടായിരിക്കും ഈ പുതിയ 5ജി ഫോൺ വരുന്നത്. പുതിയ ലൈറ്റ്/സൗണ്ട് സിസ്റ്റം ഉള്ള ഫോണിൽ അല്പം വ്യത്യസ്തമായ ഡിസൈനും ഉണ്ടായിരിക്കും. ആദ്യ തലമുറ ഫോണിൽ ചാർജർ ഇല്ലാതിരുന്നതിനാൽ ഫോൺ (2)നൊപ്പം ചാർജർ നൽകില്ല. മൂന്ന് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ പാച്ചുകളും ഈ ഫോണിന് ലഭിക്കും.
ഐഫോൺ 15 സീരീസ് ഈ വർഷം സെപ്റ്റംബറിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. പുതിയ ലൈനപ്പിലെ എല്ലാ മോഡലുകളും പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനുമായി വരുമെന്നാണ് സൂചനകൾ. സാധാരണ മോഡലുകൾക്ക് ഗ്ലാസ് ബാക്ക് പാനലുകൾ ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്. പഴയ മ്യൂട്ട് സ്വിച്ച് ബട്ടണ് പകരം പുതിയൊന്ന് നൽകാനും ആപ്പിളിന് പദ്ധതിയുണ്ട്. ഇത് പ്രോ മോഡലുകളിൽ മാത്രമായിരിക്കും ഉണ്ടാവുക. ലീക്കുകൾ അനുസരിച്ച് മുൻനിര ഫോണുകളുടെ പിൻ പാനലിൽ വലിയ ക്യാമറ ബമ്പുകൾ തുടർന്നും ഉണ്ടാകും. ഡിസൈൻ ഐഫോൺ 14 സീരീസിന് സമാനമായിരിക്കും.
വൺപ്ലസ് നോർഡ് 3 വൈകാതെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. കമ്പനി തന്നെ തങ്ങളുടെ അടുത്ത നോർഡ് ഫോൺ ഉടൻ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് വൺപ്ലസ് നോർഡ് 3 1.5കെ റെസല്യൂഷനുള്ള 120Hz ഡിസ്പ്ലേയുമായി വരും. AMOLED പാനലായിരിക്കും ഇത്. മീഡിയടെക് ഡൈമൻസിറ്റി 9000 പ്രോസസറിന്റെ കരുത്തിൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഫോണിൽ ഉണ്ടായിരിക്കും. ആൻഡ്രോയിഡ് 13ൽ തന്നെയായിരിക്കും ഫോൺ പ്രവർത്തിക്കുന്നത്.
സാംസങ്ങിന്റെ ഏറ്റവും പുതിയ മടക്കാവുന്ന ഫോണായി ഗാലക്സി Z ഫോൾഡ് 5 സ്മാർട്ട്ഫോൺ ജൂലൈ 27ന് അൺപാക്ക്ഡ് ഇവന്റിൽ വെച്ച് അവതരിപ്പിക്കുമെന്നാമ് സൂചനകൾ. ഇതിനൊപ്പം സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 എന്ന ഫോണും ഉണ്ടായിരിക്കും. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്പ്സെറ്റുമായിട്ടായിരിക്കും ഫോണുകൾ വരുന്നത്. 6.2 ഇഞ്ച് എച്ച്ഡി+ അമോലെഡ് ഔട്ടർ ഡിസ്പ്ലേയും 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 7.6 ഇഞ്ച് ക്യുഎക്സ്ജിഎ+ അമോലെഡ് ഫോൾഡിംഗ് ഡിസ്പ്ലേയും സാംസങ് ഗാലക്സി Z ഫോൾഡ് 5ൽ ഉണ്ടാകും.
ഗൂഗിൾ പിക്സൽ 8 സീരീസ് 2023 ഒക്ടോബറിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. അടുത്ത തലമുറ ടെൻസർ ജി3 എസ്ഒസിയുമായിട്ടായിരിക്കും ഈ ഫോൺ വരുന്നത്. പിക്സൽ 8ന്റെ പിന്നിൽ രണ്ട് ക്യാമറകൾ ഉണ്ടായിരിക്കും. പ്രോ മോഡലിൽ മൂന്ന് സെൻസറുകൾ ഉണ്ടാകുമെന്നാണ് സൂചന. പുതിയ ഹാർഡ്വെയറും ഗൂഗിളിന്റെ മികച്ച ഇമേജ് പ്രോസസ്സിംഗ് സാങ്കേതികവിദ്യയും ഫോണിൽ കമ്പനി നൽകും. മെച്ചപ്പെട്ട ലോ-ലൈറ്റ് ഫോട്ടോകൾക്കായി പുതുക്കിയ 50 മെഗാപിക്സൽ സാംസങ് ജിഎൻ2 ISOCELL സെൻസറുമായിട്ടായിരിക്കും ഈ ഡിവൈസ് വരുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033