ചർമ്മ സംരക്ഷണ ദിനചര്യയുടെ അവിഭാജ്യ ഘടകമാണ് എക്സ്ഫോളിയേഷൻ അഥവാ നിർജ്ജീവ ചർമ്മം നീക്കം ചെയ്യൽ എന്ന് നിങ്ങൾ ഇതിനകം കേട്ടിട്ടുണ്ടാവും. കാരണം ഇത് ചർമ്മത്തിലെ നിർജ്ജീവ ചർമ്മ കോശങ്ങളും അഴുക്കും നീക്കം ചെയ്യാനും മുഖത്തിന് ആരോഗ്യക രമായ തിളക്കം നൽകാനും മുഖക്കുരു ഉണ്ടാവുന്നത് കുറയ്ക്കാനും സഹായിക്കുന്നു.
അതുകൊണ്ടാണ് നിങ്ങളുടെ ചർമ്മ സംരക്ഷണ ദിന ചര്യയിൽ ഒരു സ്‌ക്രബ് ഉൾപ്പെടുത്തുകയും ആഴ്ചയിൽ ഒരിക്കലെങ്കിലും നിർജ്ജീവ ചർമ്മത്തെ പുറംതള്ളുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് പറയുന്നത്. ചർമത്തിലടിഞ്ഞു കൂടുന്ന അഴുക്കിനെ നീക്കം ചെയ്യുന്ന ആന്റി ബാക്ടീരിയൽ ഘടകങ്ങൾ പനിനീരിൽ അടങ്ങിയിട്ടുണ്ട്.
പനിനീരുമായി ചേർന്നാൽ മുൾട്ടാണി മിട്ടി ചർമത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. ചർമത്തിൽ അധികമായുള്ള എണ്ണമയം നീക്കി ചർമം കൂടുതൽ മൃദുലവും മനോഹരവുമാക്കാൻ മുൾട്ടാണിമിട്ടി – പനിനീർ ഫെയ്സ്പാക്കുകൾ ഫലപ്രദമാണ്. ഇതിനായി ഒരു ചെറിയ കപ്പിൽ മുൾട്ടാണി മിട്ടിയെടുക്കുക അതിൽ രണ്ട് ടേബിൾ സ്പൂൺ റോസ്‌വാട്ടർ ഒഴിക്കുക. ഇവ നന്നായി യോജിപ്പിച്ച് ഈ മിശ്രിതം മുഖത്തിടുക. നന്നായി ഉണങ്ങിക്കഴിയുമ്പോൾ മുഖം കഴുകാം.