മുഖം തിളങ്ങാൻ മുൾട്ടാണി മിട്ടി ഉപയോഗിക്കേണ്ടതിങ്ങനെ

For full experience, Download our mobile application:
Get it on Google Play

ചർമ്മ സംരക്ഷണ ദിനചര്യയുടെ അവിഭാജ്യ ഘടകമാണ് എക്സ്ഫോളിയേഷൻ അഥവാ നിർജ്ജീവ ചർമ്മം നീക്കം ചെയ്യൽ എന്ന് നിങ്ങൾ ഇതിനകം കേട്ടിട്ടുണ്ടാവും. കാരണം ഇത് ചർമ്മത്തിലെ നിർജ്ജീവ ചർമ്മ കോശങ്ങളും അഴുക്കും നീക്കം ചെയ്യാനും മുഖത്തിന് ആരോഗ്യക രമായ തിളക്കം നൽകാനും മുഖക്കുരു ഉണ്ടാവുന്നത് കുറയ്ക്കാനും സഹായിക്കുന്നു.

അതുകൊണ്ടാണ് നിങ്ങളുടെ ചർമ്മ സംരക്ഷണ ദിന ചര്യയിൽ ഒരു സ്‌ക്രബ് ഉൾപ്പെടുത്തുകയും ആഴ്ചയിൽ ഒരിക്കലെങ്കിലും നിർജ്ജീവ ചർമ്മത്തെ പുറംതള്ളുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് പറയുന്നത്. ചർമത്തിലടിഞ്ഞു കൂടുന്ന അഴുക്കിനെ നീക്കം ചെയ്യുന്ന ആന്റി ബാക്ടീരിയൽ ഘടകങ്ങൾ പനിനീരിൽ അടങ്ങിയിട്ടുണ്ട്.

പനിനീരുമായി ചേർന്നാൽ മുൾട്ടാണി മിട്ടി ചർമത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. ചർമത്തിൽ അധികമായുള്ള എണ്ണമയം നീക്കി ചർമം കൂടുതൽ മൃദുലവും മനോഹരവുമാക്കാൻ മുൾട്ടാണിമിട്ടി – പനിനീർ ഫെയ്സ്പാക്കുകൾ ഫലപ്രദമാണ്. ഇതിനായി ഒരു ചെറിയ കപ്പിൽ മുൾട്ടാണി മിട്ടിയെടുക്കുക അതിൽ രണ്ട് ടേബിൾ സ്പൂൺ റോസ്‌വാട്ടർ ഒഴിക്കുക. ഇവ നന്നായി യോജിപ്പിച്ച് ഈ മിശ്രിതം മുഖത്തിടുക. നന്നായി ഉണങ്ങിക്കഴിയുമ്പോൾ മുഖം കഴുകാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...