കോന്നി മെഡിക്കല്‍ കോളേജില്‍ ഏറ്റവും മികച്ച പഠന സൗകര്യം : അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കാനന സൗന്ദര്യവും, പ്രകൃതി മനോഹാരിതയും വിസ്മയം സൃഷ്ടിക്കുന്ന കോന്നി മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ഏറ്റവും മികച്ച പഠന സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും ഇവിടേയ്ക്ക് വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതായും അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളേജിന് ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി ലഭിച്ചതോടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു.

നിര്‍മാണം പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് ആശുപത്രി ഒ.പി പ്രവര്‍ത്തനം ആരംഭിക്കുക എന്ന ആദ്യ ദൗത്യം ജനപ്രതിനിധിയായി ഒരു വര്‍ഷം കൊണ്ട് നേടിയെടുക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന് ഒരു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ കിടത്തി ചികിത്സ ആരംഭിച്ചു. മൂന്നു വര്‍ഷം പൂര്‍ത്തീകരിക്കുമ്പോഴേക്കും മെഡിക്കല്‍ കൗണ്‍സില്‍ അനുമതിയും നേടിയെടുത്തു. അനുമതി ലഭ്യമായതോടെ മൂന്നു വര്‍ഷക്കാലത്തെ കഠിന പരിശ്രമത്തിനാണ് ഫലപ്രാപ്തി ഉണ്ടായത്.
വിദ്യാര്‍ഥി പ്രവേശനം പൂര്‍ത്തിയായാലും ആദ്യ ബാച്ചിന്റെ പഠനം പൂര്‍ത്തിയാകുന്നതുവരെ നിരന്തര ഇടപെടല്‍ ആവശ്യമുണ്ട്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് വരുംനാളുകളില്‍ ഒന്നാം പരിഗണന.

മെഡിക്കല്‍ കോളജിന് നിലവില്‍ 50 ഏക്കര്‍ ഭൂമി മാത്രമാണുള്ളത്. കൂടുതല്‍ ഭൂമി ലഭ്യമാക്കിയെങ്കില്‍ മാത്രമേ തുടര്‍വികസനം യാഥാര്‍ത്ഥ്യമാവുകയുള്ളു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും.
മെഡിക്കല്‍ കോളജ് വികസനത്തിനായി തയാറാക്കിയിട്ടുള്ള മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് തന്നെ തുടര്‍വികസനവും സാധ്യമാക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാരിനെ സമീപിച്ച് തീരുമാനമുണ്ടാക്കും. അധ്യയനം ആരംഭിക്കുന്നതോടെ കൂടുതല്‍ ഡോക്ടര്‍മാരും ജീവനക്കാരും ഇവിടേയ്ക്ക് വരും. അവരുടെ താമസ സൗകര്യം ഉറപ്പാക്കാന്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും.

സ്ഥലം മാറി എത്തുന്ന ജീവനക്കാരുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം കോന്നിയിലും പരിസര പ്രദേശങ്ങളിലും ഒരുക്കി നല്‌കേണ്ടതുണ്ട്. ഇതിനായി വിദ്യാഭ്യാസ സ്ഥാപന മേധാവിമാരുമായി ചര്‍ച്ച നടത്തും. റോഡ് വികസനം, ഗതാഗത സൗകര്യം ഉറപ്പാക്കല്‍, മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്റ് നിര്‍മാണം, പുതിയ പോലീസ് സ്റ്റേഷന്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കല്‍ ഇവയെല്ലാം അടിയന്തിര പ്രാധാന്യത്തോടെ ചെയ്തു തീര്‍ക്കേണ്ട പ്രവര്‍ത്തനങ്ങളാണ്.
ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടത്തിയ ജാഗ്രതയോടെയുള്ള ഇടപെടല്‍ രണ്ടാം ഘട്ട നിര്‍മാണത്തിലും തുടരുമെന്നും എംഎല്‍എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഊബറിൽ കൂട്ടപ്പിരിച്ചുവിടൽ : 3300 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചെന്ന് സിഇഒ

0
സാൻ ഫ്രാൻസിസ്കോ: ആഗോള ഓൺലൈൻ ടാക്സി ഭീമനായ ഊബറിൽ (Uber) ജീവനക്കാരിൽ...

കാന്തപുരത്തിൻ്റെ പ്രസ്താവനയെ തുറന്നെതിർത്ത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ട് എപി വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...