Wednesday, April 16, 2025 5:44 am

ബിടൗണിലെ ബെസ്റ്റീസ് സാറയും ജാൻവിയും ; ഫാഷൻ സെൻസിനെ അഭിനന്ദിച്ച് ആരാധകർ

For full experience, Download our mobile application:
Get it on Google Play

ബോളിവുഡിൽ ഒരേ സമയത്ത് അരങ്ങേറ്റം കുറിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളാണ് നടിമാരായ ജാൻവി കപൂറും സാറാ അലി ഖാനും. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.

നടൻ രൺവീർ സിങ് അവതരിപ്പിക്കുന്ന ക്വിസ് ഷോയിൽ പങ്കെടുക്കാനെത്തവേ പകർത്തിയ ചിത്രങ്ങളാണവ. താരങ്ങൾക്കൊപ്പം ഇരുവരുടേയും വസ്ത്രധാരണവും ഏറ്റെടുത്തവരുണ്ട്. സീക്വൻസുകളാൽ സമൃദ്ധമായ പീച്ച് ‍ഡ്രസ് ധരിച്ചാണ് ജാൻവി കപൂർ വേദിയിലെത്തിയത്.

പ്രശസ്ത ഡിസൈനർ നദിൻ മെറബിയുടെ മിനി ഡ്രസ്സിൽ ജാൻവി അതിസുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. ഇറക്കമാർന്ന കഴുത്തും ബലൂൺ സ്ലീവുമാണ് ​ഗൗണിന്റെ പ്രത്യേകത. വസ്ത്രത്തിന് ചേരുന്ന മേക്കപ്പായിരുന്നു താരത്തിന്റേത്. മായാ ഷാംപെയ്ൻ ഡ്രസ് എന്ന പേരിലുള്ള ​ഗൗണിന്റെ വില തപ്പിപ്പിടിച്ചവരുമുണ്ട്. മുപ്പതിനായിരത്തിൽപരമാണ് ​ഗൗണിന്റെ വില

സാറയുടെ സീബ്രാ പ്രിന്റുള്ള മിനി ഡ്രസ്സും ഫാഷൻ പ്രേമികളുടെ മനം കവർന്ന മട്ടാണ്. കറുപ്പിന് ഫാഷൻ ലോകത്ത് എന്നും സ്ഥാനമുണ്ടെന്ന് തെളിയിക്കുകയാണ് സാറ. റെട്രോഫിറ്റ് എന്ന ബ്രാൻഡ‍ിന്റെ ​വസ്ത്രമാണ് സാറ തെരഞ്ഞെടുത്ത്. കറുപ്പിൽ സിൽവർ നിറത്തിലുള്ള ഡിസൈനുകളാണ് ഡ്രസ്സിന്റെ പ്രത്യേകത. അമ്പതിനായിരത്തിനടുത്താണ് സാറയുടെ ‍ഡ്രസ്സിന്റെ വില. ഇരുവരുടേയും ഫാഷൻ സെൻസിനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകൾ പങ്കുവെക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വൃക്ക രോഗത്തിന് ചികിത്സക്കെത്തിയ സ്ത്രീ മരിച്ചു

0
ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിൽ വൃക്ക രോഗത്തിന് ചികിത്സക്കെത്തിയ സ്ത്രീ...

യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

0
ദില്ലി : ദില്ലിയിൽ റോഡരികിൽ യുവതിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി....

വിനോദ സഞ്ചാരികളുടെ കാറിന് തീപിടിച്ചു

0
മൂന്നാർ : മറയൂർ സന്ദർശിച്ചു മടങ്ങവേ വിനോദ സഞ്ചാരികളുടെ കാറിന് തീപിടിച്ചു....

പെട്രോൾ അടിക്കാൻ എത്തിയ ബൈക്കിലെ പടക്കം പെട്ടിതെറിച്ചു

0
തൃശൂർ : ഇരിങ്ങാലക്കുട ചേലൂർ പെട്രോൾ പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയ...