യൗവ്വനം നിലനിര്‍ത്തും രക്തചന്ദനം മാജിക് ; പത്ത് വയസ്സ് കുറക്കും

For full experience, Download our mobile application:
Get it on Google Play

ചര്‍മ്മത്തിന് അകാല വാര്‍ദ്ധക്യം പലപ്പോഴും വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. രക്തചന്ദനം ഇത്തരത്തില്‍ ചര്‍മ്മത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. മുഖത്തിന് സ്വാഭാവിക സൗന്ദര്യം ലഭിയ്ക്കണമെങ്കില്‍ സ്വാഭാവിക വഴികള്‍ തന്നെ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത് എന്ന് നമുക്കറിയാം.

രക്തചന്ദനവും പരമ്പരാഗത സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ മികച്ച് നില്‍ക്കുന്നത് തന്നെയാണ്. നിറം വര്‍ദ്ധിയ്ക്കാനുള്ള പല മരുന്നുകളിലും ആയുര്‍വേദ സൗന്ദര്യ സംരക്ഷണ വഴികളിലും രക്തചന്ദനം ഉപയോഗിക്കുന്നുണ്ട്. ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള കുങ്കുമാദി തൈലമടക്കമുള്ള പല എണ്ണകളിലും ഇതു പ്രധാനപ്പെട്ട ചേരുവയാണ് എന്നുള്ളതാണ് സത്യം. രക്തചന്ദനം അടുപ്പിച്ച് ഉപയോഗിയ്ക്കുന്നത് പല തരത്തിലെ ചര്‍മ പ്രശ്നങ്ങള്‍ക്കുമുള്ള മികച്ച പരിഹാരമാണ്. പിഗ്മെന്റേഷന്‍, കരുവാളിപ്പ്, മുഖക്കുരു തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കുമുള്ള കിടിലന്‍ ഒറ്റമൂലിയാണ് രക്തചന്ദനം എന്നുള്ളതാണ്.

ചര്‍മത്തിനു തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നല്ലൊരു വഴിയാണ് രക്തചന്ദനം. വെളിച്ചെണ്ണയിലെ പല ഘടകങ്ങളും ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ സഹായിക്കുന്നവയാണ്. ഇവ രണ്ടും ചേരുന്നത് ചര്‍മത്തിന് സ്വാഭാവിക നിറം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് ദിവസവും അടുപ്പിച്ചു പുരട്ടിയാല്‍ ഏറെ പ്രയോജനം ലഭിയ്ക്കും. ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് എന്തുകൊണ്ടും ഈ മിശ്രിതം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...