സുല്‍ത്താന്‍ ബത്തേരി : നിര്‍ത്തിയിട്ട കാറിലും ഓട്ടോറിക്ഷയിലും ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബത്തേരി പാതിരിപ്പാലത്താണ് അപകടമുണ്ടായത്. പാതിരിപ്പാലം അമ്പലത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ബത്തേരി ഭാഗത്തുനിന്നും വന്ന മിനിലോറി ഇടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് ഈ വാഹനങ്ങള്‍ സമീപത്തുള്ള മറ്റൊരു ഓട്ടോറിക്ഷയിലേക്ക്കൂടി ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ കല്ലറക്കല്‍ പ്രതീഷ് (30) ആണ് മരിച്ചത്. സംഭവത്തില്‍ കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍, കുട്ടി, സമീപത്തുണ്ടായിരുന്ന ലോട്ടറി തൊഴിലാളി തുടങ്ങിയവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
നിര്‍ത്തിയിട്ട കാറിലും ഓട്ടോറിക്ഷയിലും ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു
RECENT NEWS
Advertisment