എം.ബി.എ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി തോക്കിൻമുനയിൽ നിർത്തി നഗ്‌ന ദൃശ്യങ്ങൾ പകർത്തി ; ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഡൽഹിയിൽ എം.ബി.എ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി തോക്കിന് മുനയിൽ നിർത്തി നഗ്നചിത്രം പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത പ്രതി അറസ്റ്റിൽ. കേസിൽ ഉൾപ്പെട്ട രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്. തെക്കൻ ഡൽഹിയിൽ താമസിക്കുന്ന വിദ്യാർഥി ഫിനൈയിൽ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചപ്പോഴാണ് സംഭവത്തെ കുറിച്ച് പുറം ലോകം അറിഞ്ഞത്. പ്രതികളിലൊരാൾ വിദ്യാർഥിയുമായി സൗഹൃദത്തിലാകുകയും 2020 ഒക്ടോബർ 23 ന് തട്ടിക്കൊണ്ടുപോകുകയുമായിരുന്നു.

തോക്കിന് മുന്നിൽ നിർത്തി നഗ്ന വീഡിയോ ചിത്രീകരിച്ചു. കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപയും ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബം അഞ്ചു ലക്ഷം രൂപ നൽകി സംഭവം ഒതുക്കാൻ നോക്കിയെങ്കിലും ഈ വീഡിയോ വിദ്യാർഥിയുടെ ബന്ധുക്കൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലും നാട്ടുകാർക്കിടയിലും പ്രചരിപ്പിച്ചു.

ഫെബ്രുവരി ഒന്നിന് പണം നൽകിയില്ലെങ്കിൽ വിദ്യാർഥിയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇവർ പോലീസിൽ രേഖാമൂലം പരാതി നൽകി. എന്നാൽ അവിടുത്തെ പോലീസ് കോൺസ്റ്റബിൾ പരാതിക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിൽ മനം നൊന്താണ് വിദ്യാർഥി ഫിനൈയിൽ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തക്കസമയത്ത് കുടുംബം ആശുപത്രിയിലെത്തിച്ചതിനാൽ വിദ്യാർഥിയുടെ ജീവൻ രക്ഷിക്കാനായി. വിദ്യാർഥിയുടെ പരാതിയിൽ ഞായറാഴ്ച കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസ് കോൺസ്റ്റബിളിനെതിരെ നടപടിയെടുക്കുമെന്ന് വിദ്യാർഥിക്കും കുടുംബത്തിനും മുതിർന്ന ഉദ്യോഗസ്ഥനും ഉറപ്പ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...