വാ​വ സു​രേ​ഷി​നെ വിലക്കാൻ ആർക്കും അധികാരമില്ല ; വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍

For full experience, Download our mobile application:
Get it on Google Play

കോ‌​ട്ട​യം : വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍. പാമ്പി​നെ പി​ടി​ക്കാ​ന്‍ വാ​വ സു​രേ​ഷി​നെ വി​ളി​ക്ക​രു​തെന്നു പ​റ​യാ​ന്‍ ഫോ​റ​സ്റ്റു​കാ​ര്‍​ക്കു ക​ഴി​യി​ല്ലെ​ന്നു വാ​സ​വ​ന്‍ പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു കു​ശു​മ്പാ​ണെ​ന്നും മ​ന്ത്രി പരിഹസിച്ചു. വാ​വ സു​രേ​ഷി​ന്‍റെ പാ​മ്പു​പി​ടി​ത്ത രീ​തി അം​ഗീ​ക​രി​ക്കു​വാ​ന്‍ ക​ഴി​യി​ല്ലെ​ന്ന വ​നം വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​മ്പ് പി​ടി​ക്കാ​നാ​യി പ്ര​ത്യേ​ക ഹു​ക്കും ബാ​ഗും ന​ല്‍​കാ​റു​ണ്ട്. ഇ​ത്ത​രം മു​ന്‍​ക​രു​ത​ല്‍ ഇ​ല്ലാ​തെ​യാ​ണ് വാ​വ സു​രേ​ഷും അ​ദ്ദേ​ഹ​ത്തെ അ​നു​ക​രി​ക്കു​ന്ന​വ​രും പാ​മ്പി​നെ പി​ടി​ക്കു​ന്ന​ത്. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.

പാമ്പി​നെ പി​ടി​കൂ​ടി​ക്ക​ഴി​ഞ്ഞാ​ല്‍ അ​പ്പോ​ള്‍​ത്ത​ന്നെ ബാ​ഗി​നു​ള്ളി​ല്‍ ആ​ക്ക​ണം. പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ പാ​ടി​ല്ല. എ​ന്നാ​ല്‍ വാ​വ സു​രേ​ഷ് പാ​മ്പി​നെ പി​ടി​ച്ചു ക​ഴി​ഞ്ഞാ​ല്‍ പൊ​തു ജ​ന​ങ്ങ​ള്‍​ക്കു മുമ്പാകെ പ്ര​ദ​ര്‍​ശി​പ്പി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം കു​റി​ച്ചി​യി​ല്‍ സം​ഭ​വി​ച്ച​തും ഇ​തു ത​ന്നെ​യാ​ണെ​ന്ന് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു. വാ​വാ സു​രേ​ഷ് അ​നു​ഭ​വ പ​രി​ച​യ​മു​ള്ള പാ​മ്പു​പി​ടി​ത്ത​ക്കാ​ര​നാ​ണ്. എ​ന്നാ​ലും വ​നം​വ​കു​പ്പി​ന്‍റെ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്ക​ണം. ഇ​തി​ല്‍ പ​ങ്കെ​ടു​ത്തു സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നേ​ടി​യാ​ലെ പാ​മ്പി​നെ പി​ടി​ക്കാ​നാ​വൂ. അ​ല്ലാ​ത്ത​വ​ര്‍​ക്കെ​തി​രെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കാ​നാ​വു​മെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...