വ്യാജ സിദ്ധനെതിരെ വാർത്ത നൽകി ; പ്രാദേശിക മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂരില്‍ വ്യാജ സിദ്ധനെതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനം. ആലുവയിലെ ഒരു കേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കരിയന്നൂര്‍ സ്വദേശി കബീറിൻറെ പരാതി. ആലുവ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കരിയന്നൂര്‍ സ്വദേശിയായ കബീര്‍ ആഴ്ചകള്‍ക്ക് മുമ്പ് വ്യാജ സിദ്ധൻമാരെ കുറിച്ച് തന്റെ ഓണ്‍ലൈൻ ചാനലിൽ വാര്‍ത്ത നല്‍കിയിരുന്നു. തുടർന്ന് ഈ സംഘം കബീറിനെ തേടി വീട്ടിലെത്തി. നേരിട്ട് സംസാരിക്കണമെന്നും കുറച്ചു രേഖകള്‍ നല്‍കാനുണ്ടെന്നുമായിരുന്നു ആവശ്യം.

ഇവര്‍ പറഞ്ഞതനുസരിച്ചാണ് കബീർ ആലുവയിലെത്തിയത്. തുടക്കത്തില്‍ നല്ല രീതിയിലാണ് പെരുമാറിയത്. പിന്നീട് ആറംഗ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കബീർ പറയുന്നു. കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പിടിച്ചുവെച്ചു. കബീറിനെതിരെ പരാതി കൊടുക്കാനായിരുന്നു പിന്നീട് അവരുടെ നീക്കം. അവര്‍ തന്നെയാണ് പോലീസിനെ വിളിച്ചുവരുത്തിയത്. കബീറിന്റെ വലതു കൈയുടെ എല്ലിന് പൊട്ടലുണ്ട്. ശരീരത്തിലാകമാനം അടിയേറ്റതിന്റെ പാടുകളുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായും പ്രതികള്‍ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...