കൊച്ചി: മുൻകൂട്ടി അറിയിപ്പൊന്നും നൽകാതെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സിനിമയുടെ പ്രദർശനം റദ്ദാക്കിയതിനെ തുടർന്ന് കൊച്ചി എംജി റോഡിലെ സെന്റർ സ്ക്വയർ മാളിലെ തിയേറ്ററിൽ പ്രേക്ഷകരുടെ പ്രതിഷേധം. ശനിയാഴ്ച വൈകുന്നേരം സിനിമ കാണാനെത്തിയ കുടുംബങ്ങളും യുവാക്കളും തിയേറ്റർ മാനേജ്‌മെന്റിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് രംഗത്തെത്തുകയായിരുന്നു. മാളിന്റെ ആറാം നിലയിലുള്ള സ്ക്രീൻ മൂന്നിൽ വൈകുന്നേരം 7.10-ന് നിശ്ചയിച്ചിരുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സിനിമയുടെ പ്രദർശനമാണ് അവസാന നിമിഷം അപ്രതീക്ഷിതമായി റദ്ദാക്കിയത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























