Wednesday, April 9, 2025 9:29 pm

ആപ്പ് പൊളിഞ്ഞതോടെ ഫെയര്‍കോഡ് ടെക്‌നോളജീസ് ഉടമകള്‍ മുങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യ വില്‍പ്പനയ്ക്കായി നിര്‍മ്മിച്ച ആപ്പ് പൊളിഞ്ഞതോടെ ഫെയര്‍കോഡ് ടെക്‌നോളജീസ് കമ്പിനി ഉടമകള്‍ മുങ്ങി. വന്‍ പ്രചാരം നല്‍കി പുറത്തിറക്കിയ ആപ്പ് പ്രവര്‍ത്തിക്കാതായതോടെ സമൂഹമാധ്യമങ്ങള്‍ അടക്കം കമ്പിനിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും പരിഹസങ്ങളുമാണ് ഉയരുന്നത്. ഇതോടെ കമ്പിനി ഉടമകള്‍ ഓഫീസില്‍ നിന്നും സ്ഥലം വിടുകയായിരുന്നു.

എളംകുളം ചെലവന്നൂര്‍ റോഡിലാണ് ഫെയര്‍കോഡിന്റെ ഓഫീസ്. ആപ്പിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വളരെ കുറച്ച്‌ ജീവനക്കാര്‍ മാത്രമാണ് ഓഫീസില്‍ വരുന്നത്. ഉടമകളും മുങ്ങി. വന്ന ജീവനക്കാര്‍ ഓഫീസ് അകത്തുനിന്നും പൂട്ടിയാണ് ജോലി ചെയ്യുന്നത്. കമ്പിനി ഉടമകളാരും സ്ഥലത്തില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നു നിര്‍ദേശമുള്ളതായും ജീവനക്കാരില്‍ ഒരാള്‍ അറിയിച്ചു,

അതേസമയം ഉടമകളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കുന്നില്ല. കൂടാതെ ഫേസ്ബുക്കില്‍ ഫേയര്‍കോര്‍ഡ് ബെവ്ക്യു ആപ്പുമായി ബന്ധപ്പെട്ട് പങ്കുവെച്ച എല്ലാ പോസ്റ്റുകളും പിന്‍വലിച്ചു. ഈ പോസ്റ്റുകള്‍ക്ക് താഴെയായി ജനങ്ങള്‍ വ്യാപകമായി പരിഹസിച്ചും മറ്റും കമന്റ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് പോസ്റ്റ് പിന്‍വലിച്ചതെന്ന്  ആദ്യത്തെ ചില പോസ്റ്റുകള്‍ക്ക് ഫെയര്‍കോഡ് അധികൃതര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം പിന്‍വലിച്ചിരിക്കുകയാണ്. ആപ്പ് വഴി ബുക്ക് ചെയ്യുന്നതിനുള്ള ഒടിപി ലഭിക്കാത്തതായിരുന്നു ആദ്യ പ്രശ്‌നം. ഇതോടെ ടോക്കണ്‍ വിതരണം തടസ്സപ്പെട്ടു. തുടര്‍ന്ന് ബുക്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ ബീവറേജസ് ഔട്ട് ലെറ്റുകളിലേക്ക് പോയി അവിടെ മദ്യത്തിനായി ലോക്ഡൗണ്‍ ലംഘിച്ച്‌ കൂടി നില്‍ക്കുന്ന അവസ്ഥയാണ് പല സ്ഥലങ്ങളിലും കാണുന്നത്. പലസ്ഥലങ്ങളിലും ടോക്കണില്ലാതെ മദ്യം വിതരണം ചെയ്തതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വഖഫ് ഭേദഗതി നിയമത്തിനെതിരെ സിപിഐ സുപ്രീംകോടതിയിൽ ഹർജി നൽകി

0
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ സിപിഐ സുപ്രീംകോടതിയിൽ ഹർജി നൽകി. മുസ്‌ലിം...

പാതിവില തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന ആനന്ദ്കുമാറിന് നേരിട്ട് പങ്കുണ്ടെന്നതില്‍ തെളിവുണ്ടെന്ന് ഹൈക്കോടതി

0
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സായിഗ്രം ഗ്ലോബല്‍ ട്രസ്റ്റ്...

റാന്നി ബി.ആർ.സി യിൽ ഓട്ടിസം അവബോധവ ദിനാചരണം നടത്തി

0
പത്തനംതിട്ട : സാമൂഹിക ഉച്ചേർക്കലിൻ്റെ ഭാഗമായി റാന്നി ബി.ആർ.സി ഓട്ടിസം അവബോധ...

പുതിയ മദ്യ നയത്തിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം

0
തിരുവനന്തപുരം: പുതിയ മദ്യ നയത്തിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. ടൂറിസ്റ്റ്...