സംസ്ഥാനത്ത് പുതിയതായി 10 മദ്യഷാപ്പുകൾ തുറന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 10 മദ്യഷാപ്പുകള്‍ കൂടി പുതിയതായി സംസ്ഥാനത്ത് തുറന്നു. ബിവറേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡുമാണ് അഞ്ച് വീതം മദ്യഷോപ്പുകള്‍ തുറന്നത്. തിരുവനന്തപുരം വട്ടപ്പാറ, കൊല്ലം ചാത്തന്നൂര്‍, ആലപ്പുഴ ഭരണിക്കാവ്, കോഴിക്കോട് കല്ലായി, മലപ്പുറം പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഷോപ്പുകള്‍ തുറന്നത്. പാലക്കാട് കപ്ലിപ്പാറ, വയനാട് മേപ്പാടി, തിരുവനന്തപുരം അമ്പൂരി, കോഴിക്കോട് ബാലുശേരി എന്നിവിടങ്ങളില്‍ കണ്‍സ്യൂമര്‍ ഫെഡും ഷോപ്പുകള്‍ തുറന്നു. സംസ്ഥാനത്ത് മുന്‍പ് പൂട്ടിയ 175 മദ്യഷോപ്പുകള്‍ തുറക്കണമെന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ 2022 മെയില്‍ അംഗീകരിച്ചിരുന്നു.

10 എണ്ണത്തിന് പുറമെ 15 ഷോപ്പുകള്‍ കൂടി ഈ വര്‍ഷം വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും. അതിന് പുറമെ, ഈ വര്‍ഷം 40 ബാറുകള്‍ക്കും സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചിരുന്നു. 2016ല്‍ എല്‍ഡിഎഫ് അധികാരമേറ്റതിന് ശേഷം ഇതുവരെ 720 ബാറുകളും 300ലേറെ ബിയര്‍ പാര്‍ലറുകളുമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. 2016ല്‍ അധികാരത്തില്‍ വന്നപ്പോള്‍ 29 ബാറും 309 ബിവറേജസ് ഷോപ്പുകളുമാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് 440 ബാര്‍ ലൈസന്‍സ് സര്‍ക്കാര്‍ പുതുക്കി നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം : ബിഹാറിൽ കനത്ത ജാഗ്രതയും വ്യാപക ഒഴിപ്പിക്കലും

0
ബിഹാർ: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ബിഹാറും കനത്ത ജാ​ഗ്രതയിൽ. ബീഹാറിലെ അഞ്ച്...

60 പരിവാഹൻ സേവനങ്ങൾക്ക് ഇനി ആധാർ ഒടിപി നിർബന്ധം ; ലക്ഷ്യം ചൂഷണം തടയലെന്ന്...

0
തിരുവനന്തപുരം: 60 പരിവാഹൻ സേവനങ്ങളും ആധാർ ഒടിപി അധിഷ്ഠിതമാക്കി മോട്ടോർ വാഹന...

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...

സി പി എം നെതിരെ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം ; കണ്ണൂരിൽ എഡ്യൂക്കേഷൻ...

0
ഇരിട്ടി : ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ...