കൊച്ചി : മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നിലെ തിരക്ക് പരിഹരിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്കി. കോടതി ഇടപെടുന്നതിനാല്‍ മാത്രമാണ് ഒരു പരിധിവരെ എങ്കിലും മദ്യശാലകളിലെ ക്യൂവും തിരക്കും കുറയ്ക്കാനാവുന്നതെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. തൃശൂര്‍ കുറുപ്പം റോഡിലെ ഹിന്ദുസ്ഥാന്‍ പെയിന്റ്സ് ഉടമ നല്കിയ ഹര്‍ജി പരിഗണിക്കവെ ആണ് കോടതിയുടെ ഈ പരാമര്‍ശം. ബിവറേജസ് കോര്പറേഷന് ഔട്ട്ലെറ്റുകളില് മതിയായ സൗകര്യങ്ങളൊരുക്കണമെന്ന വിധി നടപ്പാക്കിയില്ലെന്നായിരുന്നു ഹര്‍ജി.
മദ്യ വില്‍പ്പനശാലകള്‍ക്ക് മുന്നിലെ തിരക്ക് പരിഹരിക്കണം : ഹൈക്കോടതി
RECENT NEWS
Advertisment