മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച പരസ്യവുമായി ബന്ധമില്ലെന്ന് ബെവ്കോ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച പരസ്യവുമായി ബന്ധമില്ലെന്ന് ബെവ്കോ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈകോടതിയിൽ സത്യവാങ്മൂലം നൽകി. പൊതുതാത്പര്യ ഹർജിയിൽ സംസ്ഥാന സർക്കാരിനും ബെവ്‌കോയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ബെവ്‌കോയുടെ വാർത്താക്കുറിപ്പ് ചോദ്യം ചെയ്താണ് ഹർജി. പരസ്യം നൽകിയിട്ടില്ലെന്നും നിലവിൽ മദ്യ ഉൽപ്പാദനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നുമാണ് വിശദീകരണം. അതിനാൽ പുതിയ ബ്രാൻഡിന് പേരിടാനുള്ള മത്സരം ഉദിക്കുന്നില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബെവ്‌കോ വ്യക്തമാക്കി.

പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിന്നും പുറത്തിറക്കുന്ന ബ്രാൻഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു വിജ്ഞാപനം പുറത്തിറക്കിയത്. ബ്രാൻഡിക്ക് ഏറ്റവും മികച്ച പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്നായിരുന്നു ബെവ്കോ അറിയിച്ചിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം ; തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഒന്നിച്ച് മറവ് ചെയ്യും ; കാണാതായവർക്കായുള്ള തെരച്ചിൽ...

0
ഡൽഹി: നേപ്പാളിൽ പ്രളയത്തില്‍ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി തുടരുന്നു. തിരിച്ചറിയാത്ത...

കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം ; ലൈസൻസും ഇല്ല ; ബോട്ടുകളും വള്ളങ്ങളും പിടികൂടി

0
തിരുവനന്തപുരം: കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ എത്തിയ മൂന്ന് തമിഴ്നാട്...

റോഡില്‍ തളര്‍ന്നു വീണ നിലയില്‍ വയോധികന്‍ ; സൂര്യാഘാതം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

0
കോഴിക്കോട്: റോഡില്‍ തളര്‍ന്നുവീണ് കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയ വയോധികന് സൂര്യാഘാതമേറ്റതായി ഡോക്ടര്‍മാര്‍...

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...