Saturday, July 5, 2025 11:35 am

ബീവറേജസ് കോര്‍പ്പറേഷനിലെ ജീവനക്കാരനെ മൂന്നംഗ സംഘം മര്‍ദ്ദിച്ച്‌ അവശനാക്കിയിട്ടും കേസ് എടുക്കാതെ‌ പോലീസ്

For full experience, Download our mobile application:
Get it on Google Play

ആലുവ: ടോക്കണ്‍ എടുക്കാതെ മദ്യം വാങ്ങാന്‍ എത്തിയത് ചോദ്യം ചെയ്ത ബീവറേജസ് കോര്‍പ്പറേഷനിലെ സെക്യൂരിറ്റി ജീവനക്കാരനെ മൂന്നംഗ സംഘം മര്‍ദ്ദിച്ച്‌ അവശനാക്കിയിട്ടും കേസ് എടുക്കാതെ മുഖം തിരിച്ച്‌ പോലീസ്. ആലുവ ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ നെടുമ്പാശേരി പൊയ്ക്കാട്ടുശേരി കൂടമലപ്പറമ്പില്‍ സുധീഷാണ് (39) മര്‍ദ്ധനത്തിന് ഇരയായത്. ഇന്നലെ (ഒക്‌ടോബര്‍-25) രാത്രി 7 മണിയോടെയാണ് സംഭവം. സുധീഷ ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

അന്നേ ദിവസം രാത്രി ഷോപ്പിന്റെ ഷട്ടര്‍ അടയ്ക്കുന്നതിനിടെയാണ് ഓട്ടോറിക്ഷയില്‍ മൂന്ന് പേരെത്തിയത്. മദ്യം ലഭിക്കുമോയെന്ന് സംഘത്തിലെ ഓരാള്‍ ചോദിച്ചപ്പോള്‍ ബുക്ക് ചെയ്ത ടോക്കണ്‍ കാണിക്കാന്‍ സുധീഷ് ആവശ്യപ്പെട്ടു. ഇല്ലെന്ന് പറഞ്ഞ ശേഷം മുകളിലെ നിലയിലേക്ക് ബലമായി സംഘം കയറാന്‍ ശ്രമിച്ചു. തടഞ്ഞപ്പോഴായിരുന്നു മര്‍ദ്ദനം. കരച്ചില്‍ കേട്ട് മുകളില്‍ നിന്നും മറ്റ് ജീവനക്കാര്‍ ഇറങ്ങിവന്നപ്പോഴേക്കും അക്രമികള്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. തുടര്‍ന്നാണ് സുധീഷിനെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചത്.

സംഭവത്തെ തുടര്‍ന്ന് പോലീസ് ബിവറേജസ് മദ്യവില്പനശാലയിലും ജില്ലാ ആശുപത്രിയിലും എത്തിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. ആരും പരാതി നല്‍കുകയോ ആശുപത്രിയില്‍ നിന്നും ഔദ്യോഗിമായി ഇന്റിമേഷന്‍ ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് സ്റ്റേഷന്‍ എസ്.എച്ച്‌.ഒ പി.എസ്. രാജേഷ് പറഞ്ഞു. അതേസമയം അക്രമണം നടത്തിയത് പട്ടേരിപ്പുറം സ്വദേശിയുടെ നേതൃത്വത്തിലാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. അക്രമത്തിന്റെ സി.സി. ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടൂര്‍ എംസി റോഡിൽ അരമനപ്പടിക്കുസമീപം റോഡരികിൽനിന്ന മരത്തിന്റെ ചില്ല ഒടിഞ്ഞ് റോഡിലേക്കുവീണു

0
അടൂർ : എംസി റോഡിൽ അരമനപ്പടിക്കുസമീപം റോഡരികിൽനിന്ന മരത്തിന്റെ ചില്ല...

വിദ​ഗ്ധസംഘം ഞായറാഴ്ചയെത്തും ; തകരാർ പരിഹരിച്ചില്ലെങ്കിൽ ചരക്കുവിമാനത്തിൽ തിരികെക്കൊണ്ടുപോകും

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടാഴ്ചയിലേറെയായി തുടരുന്ന ബ്രിട്ടണിന്റെ അമേരിക്കൻ നിർമിത എഫ്...

സംസ്ഥാനത്ത് ആശങ്കയായി പേവിഷബാധ മരണങ്ങള്‍

0
തിരുവനന്തപുരം : സംസ്ഥാനത്ത് ആശങ്കയായി പേവിഷബാധ മരണങ്ങള്‍. ഈ മാസം 2...

തൃശ്ശൂരിൽ പിക്കപ്പ് വാനിടിച്ച് പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

0
തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് പിക്കപ്പ് വാനിടിച്ച് പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം....