വിദ്യാരംഭ നാളിൽ വിദ്യാധൻ പദ്ധതിയുമായി ഇലവുംതിട്ട ജനമൈത്രി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ‘വിദ്യാധൻ’ എന്ന പേരിൽ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്ന പദ്ധതിക്ക് തുടക്കമായി. പഠനത്തിൽ  മികവ് പുലർത്തിയിരുന്ന പ്ലസ് ടുവിന് പഠിക്കുന്ന മെഴുവേലി സ്വദേശിനി വർഷ ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ വാങ്ങാനായി കടയിൽ ജോലിക്ക് പോയി തുടങ്ങിയിരുന്നു. പ്രക്കാനം സ്വദേശിനിയായ പിതാവ് ഉപേക്ഷിച്ച് പോയ മനീഷയും സമാന സാഹചര്യത്തിലായിരുന്നു. ഇവരുടെ ദയനീയത അറിഞ്ഞ ബീറ്റ് ഓഫീസർമാർ വിവരം എസ് എച്ച് ഒ എം.ആർ സുരേഷിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഇവർക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽഫോണുകൾ വാങ്ങി നല്കാൻ തീരുമാനിച്ചു.

വിദ്യാരംഭ നാളിൽ പത്തനംതിട്ട ഡി.വൈ.എസ്പി കെ സജീവ് അവർകളുടെ നേതൃത്വത്തിൽ മൊബൈൽ ഫോണുകളും പഠനോപകരണങ്ങളും കൈമാറി. പഠന സൗകര്യങ്ങളില്ലാതെ കുട്ടികൾ പഠനമുപേക്ഷിക്കുന്ന സാഹചര്യം ജില്ലയിൽ ഒരിടത്തുമുണ്ടാവാൻ പാടില്ലയെന്ന ജില്ലാ പോലീസ് മേധാവി കെ.ജി സൈമണിൻ്റെ  നിർദ്ദേശം അക്ഷരാർത്ഥത്തിൽ പാലിക്കുകയാണ് ജനമൈത്രി സംവിധാനത്തിലൂടെ പോലീസ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എസ്എച്ച് ഒ എം ആർ സുരേഷ് അധ്യക്ഷനായി. എസ് ഐ ടി.ജെ ജയേഷ്, കെ.പി.എ ജില്ലാ ജോ. സെക്രട്ടറി കെ എസ് സജു, സന്തോഷ് കുമാർ, എസ് ശ്രീജിത്ത്, മനോജ് കുമാർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, വളണ്ടിയർ അശോക് മലഞ്ചരുവിൽ എന്നിവർ നേതൃത്വം നല്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...