മുണ്ടക്കയത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റില്‍ മോഷണം

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം: പൈങ്ങനായില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്. രാവിലെ ഷോപ്പ് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ രണ്ട് യുവാക്കളുടെ അവ്യക്തമായ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സ്റ്റോക്ക് പരിശോധനയ്ക്ക് ശേഷം മാത്രമേ നഷ്ടപ്പെട്ട മദ്യത്തിന്റെ അളവ് അറിയുവാന്‍ കഴിയുകയുള്ളൂ. പോലീസും എക്സൈസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

വെള്ളിയാഴ്ച രാവിലെ ഷോപ്പ് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. ബിവറേജ് ഔട്ട്ലെറ്റിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ ആകത്ത് കടന്നത്. 11 കുപ്പി മദ്യം മോഷണം പോയതായാണ് കണക്കെടുപ്പില്‍ വ്യക്തമായിരിക്കുന്നത്. എന്നാല്‍ ബിവറേജ് ഔട്ട്ലെറ്റില്‍ ഒരു ലക്ഷത്തോളം രൂപ ഉണ്ടായിരുന്നെങ്കിലും ഇവ മോഷണം പോകുകയോ എടുക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങളോ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ മദ്യം എടുക്കുവാന്‍ വേണ്ടി മാത്രമാണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ രണ്ട് യുവാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. പോലീസും എക്സൈസും സ്ഥലത്തെത്തി പരിശോധന നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...