ഇടുക്കി ചെ​റു​തോ​ണിയിൽ സ​ർ​ക്കാ​ർ മ​ദ്യ​വി​ല്പ​ന​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രനെ റോ​ഡി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ചെ​റു​തോ​ണി: സ​ർ​ക്കാ​ർ മ​ദ്യ​വി​ല്പ​ന​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ര​നെ റോ​ഡി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​പ്പു​തോ​ട് സ്വ​ദേ​ശി കോ​യി​ക്ക​ലേ​ത്ത് വി​നോ​ദ് കു​മാ​റി​നെ (50) ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​കാ​ശ് -ഉ​പ്പു​തോ​ട് റോ​ഡി​ൽ ആണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് സ​മീ​പ​ത്തു മ​റി​ഞ്ഞു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. തൂ​ക്കു​പാ​ല​ത്ത് ബി​വ​റേ​ജി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് വി​നോ​ദ്. രാ​ത്രി 9.20ന് ​വീ​ട്ടി​ലേ​ക്കു വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു ഭാ​ര്യ​യെ വി​ളി​ച്ചു പ​റ​ഞ്ഞി​രു​ന്നു.

എ​ത്തേ​ണ്ട സ​മ​യം ക​ഴി​ഞ്ഞി​ട്ടും കാ​ണാ​തെ വ​ന്ന​പ്പോ​ൾ ഫോ​ണി​ൽ വി​ളി​ച്ചെ​ങ്കി​ലും ബെ​ല്ല​ടി​ക്കു​ന്ന​ത​ല്ലാ​തെ പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. സം​ശ​യം​തോ​ന്നി വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ചു ചെ​ന്ന​പ്പോ​ഴാ​ണു റോ​ഡി​ൽ മ​രി​ച്ചു കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ വിവരം അ​റി​യി​ച്ച​തിന്റെ അടിസ്ഥാനത്തിൽ മു​രി​ക്കാ​ശേ​രി പൊലീ​സെ​ത്തി മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. തുടർന്ന്, പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃതദേഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഷീ​ജാ​മോ​ൾ നെ​ടു​ങ്ക​ണ്ടം മാ​വി​ല​വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഭി​ന​വ്, അ​ഭി​ന​ന്ദ്, അ​നു​ഗ്ര​ഹ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെർമൽ ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ ; യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമം ഇന്നും...

0
കോഴിക്കോട്: വിലങ്ങാട് യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമം ഇന്നും തുടരും....

പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍

0
കോഴിക്കോട്: പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍....

നേപ്പാൾ പ്രളയം ; തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഒന്നിച്ച് മറവ് ചെയ്യും ; കാണാതായവർക്കായുള്ള തെരച്ചിൽ...

0
ഡൽഹി: നേപ്പാളിൽ പ്രളയത്തില്‍ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി തുടരുന്നു. തിരിച്ചറിയാത്ത...

കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം ; ലൈസൻസും ഇല്ല ; ബോട്ടുകളും വള്ളങ്ങളും പിടികൂടി

0
തിരുവനന്തപുരം: കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ എത്തിയ മൂന്ന് തമിഴ്നാട്...