Monday, October 14, 2024 11:50 am

ഇന്ത്യയില്‍ പബ്ജി ബാറ്റില്‍ഗ്രൗണ്ട്‌സ് വിലക്ക് മാറി തിരികെയെത്തുന്നു

For full experience, Download our mobile application:
Get it on Google Play

ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലേക്ക് പബ്ജിയുടെ ഇന്ത്യന്‍ പതിപ്പ് ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ വിലക്ക് മാറി തിരികെയെത്തുന്നു. ഗെയിം തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി ഗെയിം നിര്‍മാതാക്കളായ ക്രാഫ്റ്റണ്‍ അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 2022 ജൂലൈയില്‍ ഗെയിം നിരോധിച്ചിരുന്നു.

കൃത്യമായ തീയതി അറിയിച്ചിട്ടില്ലെങ്കില്‍ ഗെയിം ഉടന്‍ തിരികെയെത്തുമെന്നാണ് വിവരം. 10 മാസം മുന്‍പ് കഴിഞ്ഞ ജൂലായിലാണ് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഗെയിമിനെ ഇന്ത്യയില്‍ വിലക്കിയത്. അത് മുതല്‍ വിലക്ക് നീക്കാന്‍ ക്രാഫ്റ്റണ്‍ ശ്രമിക്കുകയാണ്. ഗെയിം കളിക്കാന്‍ സമ്മതിക്കാത്തതിന് 16കാരന്‍ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രം ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ അഥവാ ബിജിഎംഐയെ നിരോധിച്ചത്. 2020 സെപ്തംബറില്‍ വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനു പിന്നാലെ ഇന്ത്യയില്‍ തിരികെയെത്താനുള്ള ശ്രമം പബ്ജി ആരംഭിച്ചിരുന്നു. ഇതിനായാണ് പബ്ജി ഇന്ത്യന്‍ പതിപ്പ് ഇവര്‍ പുറത്തിറക്കിയത്.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സൈബര്‍ സാമ്പത്തിക തട്ടിപ്പിനെതിരെ നടപടി : മുഖ്യമന്ത്രി

0
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്തുന്നതിന് സോഷ്യല്‍ മീഡിയ...

ഇപ്പോഴെങ്കിലും പ്രതികരിച്ചല്ലോ ; മുഖ്യമന്ത്രി കേരളത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നു, പോര് കടുപ്പിച്ച് ഗവര്‍ണര്‍

0
ന്യൂഡല്‍ഹി : സംസ്ഥാനത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ പോര് മുറുകുന്നു. മുഖ്യമന്ത്രി തന്റെ...

അവോക്കാഡോ വിത്ത് വലിച്ചെറിയല്ലേ, പകരം ഇങ്ങനെ ചെയ്യൂ

0
പോഷകങ്ങള്‍ നിറഞ്ഞ അവോക്കാഡോ ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. സാന്‍ഡ്വിച്ചായും സ്മൂത്തിയായുമെല്ലാം അവോക്കാഡോ കഴിക്കാറുണ്ട്....

രക്തസമ്മർദം കുറയ്ക്കാനും അർബുദം മാറാനും പശുത്തൊഴുത്തും പശുക്കളും ; വിചിത്ര വാദവുമായി ബി.ജെ.പി മന്ത്രി

0
ലഖ്നോ: അർബുദം ഭേദമാക്കാൻ പശുത്തൊഴുത്ത് വൃത്തിയാക്കിയാൽ മതിയെന്ന വിചിത്ര വാദവുമായ യുപിയിലെ...