പത്തനംതിട്ട : കാവുംഭാഗം ആനന്ദേശ്വം ശിവക്ഷേത്രത്തിൽ മാർച് 31 മുതൽ നടക്കുന്ന അഖില ഭാരത ശ്രീമദ് ഭാഗവത സത്രത്തിന് എത്തിച്ചേരുന്നവർക്ക് ഭക്ഷണം ഒരുക്കുന്നതിനാവശ്യമായ വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഭാഗവത കൃഷി മിത്ര യജ്ഞം കൃഷിക്കായി തയ്യാറാക്കിയ ഏറത്ത് പുത്തൻ പുരയിൽ സുമതിക്കുട്ടി അമ്മയുടെ ഒരേക്കർ സ്ഥലത്ത് പച്ചക്കറി തൈകൾ നട്ട് തിരുവല്ലാ എം.എൽ.എ. അഡ്വ. മാത്യു റ്റി. തോമസ് നിർവഹിച്ചു. പച്ചക്കറി തൈകളുടെ വിതരണം തിരുഏറൻകാവ് ക്ഷേത്ര സന്നിധിയിൽ വെച്ച് അദ്ദേഹം നടത്തി. തിരുവല്ലാ കൃഷിഭവനും അഖില ഭാരത ശ്രീമദ് ഭാഗവത സത്ര സമിതിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ബോധവൽകരണ ക്ലാസ്സിൽ പങ്കെടുത്തവർക്കാണ് തൈകൾ നൽകുന്നത്. സത്ര നിർവ്വഹണ സമിതി പ്രസിസൻറ് അഡ്വ. റ്റി.കെ. ശ്രീധരൻ നമ്പൂതിരി അധ്യക്ഷം വഹിച്ചു.
കൗൺസിലർമാരായ അന്നമ്മ മത്തായി, മാത്യു ചാക്കോ , ശ്രീനിവാസ് , പുറയാറ്റ്, വിജയൻ തലവന കൃഷി അസി. ഡയറക്ടർ ജാനറ്റ് ഡാനിയൽ , അഗ്രി. ഫീൽഡ് ആഫീസർ ശ്രീജ.വി., അസിസ്റ്റന്റ് കൃഷി ഓഫീസർ ജോസ്.പി. വയയ്ക്കൽ, സത്രം ജനറൽ സെക്രട്ടറി സുരേഷ് കാവുംഭാഗം സത്രം ജനറൽ കൺവീനർ ഗോപിദാസ്.പി .കെ സന്തോഷ് കുമാർ കുറ്റുവേലിൽ, ട്രഷറർ പ്രമോദ് സി.ജെ. . റ്റി.ബി.ശശി, സി. മത്തായി, ഓ.കെ. ഭദ്രകുമാർ കൺവീനർമാരായ അജിത്ത്.കെ.എൻ. രാജ് രാജേഷ് മാലിയിൽ, രഘുനാഥ് കിഴക്കൻമുറി മാത്യസമിതി ചെയർപേഴ്സൺ പ്രൊ . ഷൈലജ. കൺവീനർ പ്രീതാകുമാരി. ഗോകുൽ , അശോക് പി. പിളള, രാജേഷ് ഓണംതുരുത്തിൽ തുടങ്ങിയവർ പങ്കെടുത്തു.