ഭാഗവത കൃഷി മിത്ര യജ്ഞം പച്ചക്കറി തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാവുംഭാഗം ആനന്ദേശ്വം ശിവക്ഷേത്രത്തിൽ മാർച് 31 മുതൽ നടക്കുന്ന അഖില ഭാരത ശ്രീമദ് ഭാഗവത സത്രത്തിന് എത്തിച്ചേരുന്നവർക്ക് ഭക്ഷണം ഒരുക്കുന്നതിനാവശ്യമായ വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഭാഗവത കൃഷി മിത്ര യജ്ഞം കൃഷിക്കായി തയ്യാറാക്കിയ ഏറത്ത് പുത്തൻ പുരയിൽ സുമതിക്കുട്ടി അമ്മയുടെ ഒരേക്കർ സ്ഥലത്ത് പച്ചക്കറി തൈകൾ നട്ട് തിരുവല്ലാ എം.എൽ.എ. അഡ്വ. മാത്യു റ്റി. തോമസ് നിർവഹിച്ചു. പച്ചക്കറി തൈകളുടെ വിതരണം തിരുഏറൻകാവ് ക്ഷേത്ര സന്നിധിയിൽ വെച്ച് അദ്ദേഹം നടത്തി. തിരുവല്ലാ കൃഷിഭവനും അഖില ഭാരത ശ്രീമദ് ഭാഗവത സത്ര സമിതിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ബോധവൽകരണ ക്ലാസ്സിൽ പങ്കെടുത്തവർക്കാണ് തൈകൾ നൽകുന്നത്. സത്ര നിർവ്വഹണ സമിതി പ്രസിസൻറ് അഡ്വ. റ്റി.കെ. ശ്രീധരൻ നമ്പൂതിരി അധ്യക്ഷം വഹിച്ചു.

കൗൺസിലർമാരായ അന്നമ്മ മത്തായി, മാത്യു ചാക്കോ , ശ്രീനിവാസ് , പുറയാറ്റ്, വിജയൻ തലവന കൃഷി അസി. ഡയറക്ടർ ജാനറ്റ് ഡാനിയൽ , അഗ്രി. ഫീൽഡ് ആഫീസർ ശ്രീജ.വി., അസിസ്റ്റന്റ് കൃഷി ഓഫീസർ ജോസ്.പി. വയയ്ക്കൽ, സത്രം ജനറൽ സെക്രട്ടറി സുരേഷ് കാവുംഭാഗം സത്രം ജനറൽ കൺവീനർ ഗോപിദാസ്.പി .കെ സന്തോഷ്‌ കുമാർ കുറ്റുവേലിൽ, ട്രഷറർ പ്രമോദ് സി.ജെ. . റ്റി.ബി.ശശി, സി. മത്തായി, ഓ.കെ. ഭദ്രകുമാർ കൺവീനർമാരായ അജിത്ത്.കെ.എൻ. രാജ് രാജേഷ് മാലിയിൽ, രഘുനാഥ് കിഴക്കൻമുറി മാത്യസമിതി ചെയർപേഴ്സൺ പ്രൊ . ഷൈലജ. കൺവീനർ പ്രീതാകുമാരി. ഗോകുൽ , അശോക് പി. പിളള, രാജേഷ് ഓണംതുരുത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...