For full experience, Download our mobile application:
silpa-up
life new add up
ncs-up
self
പന്തളം : പൂഴിക്കാട് ധർമ്മശാസ്താക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം 6ന് ആരംഭിച്ച് 12ന് സമാപിക്കും. 13ന് പുനപ്രതിഷ്ഠ വാർഷികം നടക്കും. പാവുമ്പ രാധാകൃഷ്ണനാണ് യജ്ഞാചര്യൻ. ചെന്നിത്തല സോമശേഖരൻ, മഹാദേവിക്കാട് രാമചന്ദ്രൻ എന്നിവരാണ് യജ്ഞ പൗരാണികർ. 5ന് വൈകിട്ട് 5. 30ന് കൊടിമര ഘോഷയാത്ര. ആറിന് രാവിലെ 5. 30ന് ഗണപതി ഹോമം. 6ന് ജയജ്ഞശാലയിൽ ഭദ്രദീപ പ്രകാശനം. 6. 47ന് കൊടിയേറ്റ് മേൽശാന്തി സതീഷ് നാരായണരുടെ മുഖ്യകാർമ്മികത്വംവഹിക്കും. തുടർന്ന് ഭാഗവത സപ്താഹയജ്ഞം സമാരംഭം. 11ന് വരാഹാ അവതാരം. 12ന് ഭാഗവത പ്രഭാഷണം. 1ന് അന്നദാനം വൈകിട്ട് 5ന് പ്രഭാഷണം. 6.45ന് നാമ സങ്കീർത്തനം. രാത്രി 8.30 മുതൽ വീരനാട്യം. 9.30ന് നൃത്ത നൃത്യങ്ങൾ. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 5.30ന് ഗണപതി ഹോമം, 6.30ന് വിഷ്ണു സഹസ്രനാമ ജപം, വിഷ്ണുപൂജ. ഭാഗവത പാരായണം, 12ന് ഭാഗവത പ്രഭാഷണം, 1ന് അന്നദാനം വൈകിട്ട് 5ന് പ്രഭാഷണം, 6.45ന് നാമ സങ്കീർത്തനം. 7രാത്രി 8.30ന് നൃത്ത നൃത്യങ്ങൾ, 8ന് രാത്രി എട്ടിന് ക്ലാസിക്കൽ ഡാൻസ്, 8.30നും 9നും കൈകൊട്ടിക്കളി. 9ന് രാത്രി 8.30ന് നൃത്തനൃത്യങ്ങൾ, 10ന് രാവിലെ 9 മുതൽ ക്ഷേത്രക്കാവിൽ കലശവും നൂറും പാലും. വെട്ടിക്കോട്ട് മേപ്പള്ളി ഇല്ലാത്ത ശ്രീനിവാസൻ നമ്പൂതിരി മുഖ്യകാർമ്മിത്വം വഹിക്കും.
self
rajan-new
puli
WhatsAppImage2022-07-31at72836PM
വൈകിട്ട് 5ന് സർവൈശ്വര്യ പൂജ. രാത്രി 8:30ന് നാമ സങ്കീർത്തനം. 11ന് രാവിലെ 5 30ന് പൊങ്കാല .11ന് കുചേലോപാഖ്യാനം, രാത്രി 8ന് നൃത്ത നാടകം .12ന് രാവിലെ 5. 30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. 6.30ന് വിഷ്ണു സഹസ്രനാമ ജപം, വിഷ്ണുപൂജ. 3.30ന് അവഭൃഥസ്‌നാനഘോഷയാത്ര .വൈകിട്ട് 7ന് കൊടിയിറക്ക്, 7.30ന് നൃത്തനൃത്യങ്ങൾ, 8.30ന് തിരുവാതിര 9. 30ന് വീര നാട്യം. പുനപ്രതിഷ്ഠാ വാർഷിക ദിനമായ 13ന് രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം , കൂട്ട മൃത്യുജ്ഞയ ഹോമം, ത്രികാലപൂജ . 7.30ന് കലശപൂജ തന്ത്രി അടിമുറ്റത്തു മഠം സുരേഷ് കുമാർ ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വം വഹിക്കും. 8.30 ന് കലശാഭിഷേകം,രാത്രി ഏഴിന് പഞ്ചാരിമേളം, 10 ന് ഗാനമേള എന്നിവ നടക്കുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് ആർ.മോഹൻകുമാർ, സെക്രട്ടറി കെ.വിനോദ് കുമാർ, ട്രഷറർ ടി. അനിൽ എന്നിവർ അറിയിച്ചു.