പഞ്ചസാര വെളുത്ത വിഷം ; അധികം കഴിക്കരുത്, പല്ല് മുതൽ കരൾ വരെ കേടാവും

For full experience, Download our mobile application:
Get it on Google Play

നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന എന്നും ഉപയോ​ഗിക്കുന്ന ഒന്നാണ് പഞ്ചസാര. ചായ, കാപ്പി, ജ്യൂസ് പലഹാരങ്ങൾ ഇവയിലെല്ലാം നാം പഞ്ചസാര ഇടും. എന്നാൽ ആവശ്യത്തിന് അല്ലാതെ അനാവശ്യത്തിന് പഞ്ചസാര ഉപയോഗിക്കുന്നത് നല്ലതല്ല. ശർക്കരയിൽ നിന്നും വേർതിരിച്ച് എടുക്കുന്നതാണ് പഞ്ചസാര. മധുരമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഉയർന്ന കലോറി നൽകും. അവ അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും. അമിത വണ്ണം ഉണ്ടാക്കും. പഞ്ചസാര കൂടുതലുള്ള ഭക്ഷണക്രമം ടൈപ്പ് 2 പ്രമേഹം ഉണ്ടാക്കും. ശരീര കോശങ്ങൾ ഇൻസുലിനോട് ഫലപ്രദമായി പ്രതികരിക്കാതെ വരുന്നതാണ് ടൈപ്പ് 2 പ്രമേഹം. ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം, വീക്കം, ഉയർന്ന അളവിലുള്ള ട്രൈഗ്ലിസറൈഡുകൾ എന്നിവയ്ക്ക് ഇത് കാരണമാകും.

പല്ല് നശിപ്പിക്കുന്നതിൽ പ്രധാന പങ്ക് പഞ്ചസാരയ്ക്ക് ഉണ്ട്. വായിലെ ബാക്ടീരിയകൾ പഞ്ചസാരയെ ഭക്ഷിക്കുന്നു. ഇത് പല്ലിൻ്റെ ഇനാമലിനെ നശിപ്പിക്കും. യുറിക് ആസിഡ് ഉണ്ടാക്കും. ഇത് ദന്തപ്രശ്നങ്ങളുണ്ടാക്കും. മധുരമുള്ള ഭക്ഷണങ്ങൾ പെട്ടെന്ന് ഊർജം വർധിപ്പിക്കുമെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുകയും പിന്നീട് കുത്തനെ കുറയുകയും ചെയ്യും. ഇത് മൂഡ് സ്വിംങ്സിന് കാരണമായേക്കാം. അമിതമായ പഞ്ചസാരയുടെ ഉപയോഗം കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന് (NAFLD) കാരണമാകും. കാലക്രമേണ ഇത് കരൾ രോ​ഗമുണ്ടാക്കും. പഞ്ചസാര കൂടുതലുള്ള ഭക്ഷണക്രമം വിഷാദരോഗത്തിനും മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘തെരുവുനായ്ക്കളെ പിടികൂടാൻ പ്രത്യേക ടാസ്‌ക് ഫോഴ്സ്’ ; സർക്കാർ ഉത്തരവ് നടപ്പാക്കാതെ മലപ്പുറത്തെ തദ്ദേശ...

0
മലപ്പുറം : തെരുവുനായ ശല്യം നിയന്ത്രിക്കാനും അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടാനും 24...

മുക്കട ചാലുങ്കല്‍പടിയില്‍ റോഡരികിലെ ഗര്‍ത്തം അപകടക്കെണിയാകുന്നു

0
റാന്നി : കൊട്ടാരക്കര - തേനി സംസ്ഥാന പാതയില്‍ റാന്നി മുക്കട...

അടൂർ സെന്റ് സിറിൾസ് കോളേജ് 1982- 84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഓണാഘോഷവും...

0
അടൂര്‍ : അടൂർ സെന്റ് സിറിൾസ് കോളേജ് 1982-84 ബാച്ച് പൂർവ്വ...

സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്...