പന്തളം : മുട്ടാർ അയ്യപ്പക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം ഇന്ന് തുടങ്ങും. പുതുതായി പണിത ക്ഷേത്രസമുച്ചയത്തിന്റെ സമർപ്പണം 10-ന് നടക്കും. പ്രമോദ് സൗഗന്ധികമാണ് യജ്ഞാചാര്യൻ.
വൈകിട്ട് അഞ്ചിന് സർവൈശ്വര്യപൂജ. ഒൻപതിന് വൈകിട്ട് നാലിന് അവഭൃഥസ്‌നാനം. ദിവസവും ഉച്ചയ്ക്ക് ഒന്നിന് അന്നദാനവും ഉണ്ടാകും. പുതിയതായി പണിത ക്ഷേത്രസമുച്ചയത്തിന്റെ സമർപ്പണം 10-ന് വൈകിട്ട് 5.30-ന് പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് എൻ. ശങ്കർവർമ നിർവഹിക്കും. മുട്ടാർ അയ്യപ്പക്ഷേത്രം ഭരണസമിതി പ്രസിഡന്ററ് എം.ബി. ബിനുകുമാർ അധ്യക്ഷത വഹിക്കും.
തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് ദീപം തെളിക്കും. സ്വാമി വിവേകാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തും. ജീവകാരുണ്യനിധി വിതരണം എൻഎസ്എസ് ഡയറക്ടർ ബോർഡംഗം പന്തളം ശിവൻകുട്ടി നിർവഹിക്കും. 8.30-ന് ഗാനമേള. ഉത്സവം 11-ന് നടക്കും. രാവിലെ അഞ്ചിന് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഏഴിന് കളഭാഭിഷേകം, എട്ടിന് ഭൂതനാഥോപാഖ്യാനം, ഒന്നിന് ഉത്രസദ്യ, വൈകിട്ട് ആറിന് സോപാനസംഗീതം, 6.45-ന് തങ്കഅങ്കി ചാർത്തി ദീപാരാധന, ഏഴിന് നൃത്താവിഷ്‌കാരം, എട്ടിന് സേവ, 9.45-ന് നായാട്ടുവിളി എന്നിവയുണ്ടാകും.