മുട്ടാർ അയ്യപ്പക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം ഇന്ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

പന്തളം : മുട്ടാർ അയ്യപ്പക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം ഇന്ന് തുടങ്ങും. പുതുതായി പണിത ക്ഷേത്രസമുച്ചയത്തിന്റെ സമർപ്പണം 10-ന് നടക്കും. പ്രമോദ് സൗഗന്ധികമാണ് യജ്ഞാചാര്യൻ.
വൈകിട്ട് അഞ്ചിന് സർവൈശ്വര്യപൂജ. ഒൻപതിന് വൈകിട്ട് നാലിന് അവഭൃഥസ്‌നാനം. ദിവസവും ഉച്ചയ്ക്ക് ഒന്നിന് അന്നദാനവും ഉണ്ടാകും. പുതിയതായി പണിത ക്ഷേത്രസമുച്ചയത്തിന്റെ സമർപ്പണം 10-ന് വൈകിട്ട് 5.30-ന് പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് എൻ. ശങ്കർവർമ നിർവഹിക്കും. മുട്ടാർ അയ്യപ്പക്ഷേത്രം ഭരണസമിതി പ്രസിഡന്ററ്‌ എം.ബി. ബിനുകുമാർ അധ്യക്ഷത വഹിക്കും.

തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് ദീപം തെളിക്കും. സ്വാമി വിവേകാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തും. ജീവകാരുണ്യനിധി വിതരണം എൻഎസ്എസ് ഡയറക്ടർ ബോർഡംഗം പന്തളം ശിവൻകുട്ടി നിർവഹിക്കും. 8.30-ന് ഗാനമേള. ഉത്സവം 11-ന് നടക്കും. രാവിലെ അഞ്ചിന് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഏഴിന് കളഭാഭിഷേകം, എട്ടിന് ഭൂതനാഥോപാഖ്യാനം, ഒന്നിന് ഉത്രസദ്യ, വൈകിട്ട് ആറിന് സോപാനസംഗീതം, 6.45-ന് തങ്കഅങ്കി ചാർത്തി ദീപാരാധന, ഏഴിന് നൃത്താവിഷ്‌കാരം, എട്ടിന് സേവ, 9.45-ന് നായാട്ടുവിളി എന്നിവയുണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....