കോഴഞ്ചേരി : കാട്ടൂർ മഹാവിഷ്ണുക്ഷേത്രത്തിലെ ഭാഗവതസപ്താഹത്തിന് ബുധനാഴ്ച തുടക്കമാകും. സപ്താഹത്തിന് മുന്നോടിയായി ചൊവ്വാഴ്ച വൈകിട്ട് ആറിന് യജ്ഞാചാര്യനും യജ്ഞപൗരാണികർക്കും സ്വീകരണം, ആചാര്യവരണം. തുടർന്ന് മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി യജ്ഞശാലയിൽ ഭദ്രദീപം തെളിയിക്കും. വൈകിട്ട് ഏഴിന് ഭാഗവതമാഹാത്മ്യ പ്രഭാഷണം. ബുധനാഴ്ച രാവിലെ ഏഴിന് മേൽശാന്തി ഭദ്രദീപപ്രതിഷ്ഠ നടത്തും. എല്ലാ ദിവസവും രാവിലെ ഏഴിന് ഭാഗവത പാരായണം, 12-ന് പ്രഭാഷണം, ഒന്നിന് അന്നദാനം, വൈകിട്ട് 5.15-ന് ലളിതാസഹസ്രനാമജപം, ഏഴിന് പ്രഭാഷണം. ആറിന് രാവിലെ 11-ന് 13 വയസ്സിനുള്ളിൽ പ്രായമുള്ള കുട്ടികൾക്ക് ഉണ്ണിയൂട്ട്, വൈകിട്ട് 5.15-ന് വിദ്യാഗോപാലമന്ത്രാർച്ചന. ഏഴിന് രാവിലെ ഒൻപതിന് നവഗ്രഹപൂജ, എട്ടിന് വൈകീട്ട് 5.15-ന് സർവ്വൈശ്വര്യപൂജ, ഒൻപതിന് രാവിലെ 10-ന് നവഗ്രഹപൂജ. 10-ന് രാവിലെ 11-ന് അവഭൃഥസ്‌നാനം, ഒന്നിന് സമൂഹസദ്യ, 11-ന് രാവിലെ 9.30 മുതൽ നാരായണീയ പാരായണം.
12-ന് രാവിലെ 7.30-ന് വിഷ്ണുസഹസ്രനാമജപം, 14-ന് പുലർച്ചെ അഞ്ചിന് തിരുവാഭരണം ചാർത്തി വിശേഷാൽ പൂജ, 11-ന് മങ്ങാട്ട് ഭട്ടതിരിക്ക് സ്വീകരണം, 11.15-ന് തിരുവോണത്തോണി കുളിപ്പിക്കൽ ചടങ്ങ്, വൈകിട്ട് അഞ്ചിന് കുമാരി പ്രിയനന്ദ പ്രദീപിന്റെ ആത്മീയ പ്രഭാഷണം, ആറിന് സോപാനസംഗീതം, 6.15-ന് തിരുവോണത്തോണി പുറപ്പാട്, ഏഴിന് തിരുവാഭരണം ചാർത്തി ദീപാരാധന, എട്ടിന് അറിയിപ്പുതോണി യാത്രയയപ്പും ദീപക്കാഴ്ചയും നടക്കുമെന്ന് ഉപദേശകസമിതി പ്രസിഡന്റ് പി.മോഹനചന്ദ്രൻ, വൈസ് പ്രസിഡന്റ് വാസുദേവൻ നായർ, സെക്രട്ടറി വിപിൻ വിക്രമൻപിള്ള, ജോയിന്റ് സെക്രട്ടറി എസ്.ശ്രീകുമാർ എന്നിവർ അറിയിച്ചു.