കാട്ടൂർ മഹാവിഷ്ണുക്ഷേത്രത്തിലെ ഭാഗവതസപ്താഹത്തിന് ബുധനാഴ്ച തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കാട്ടൂർ മഹാവിഷ്ണുക്ഷേത്രത്തിലെ ഭാഗവതസപ്താഹത്തിന് ബുധനാഴ്ച തുടക്കമാകും. സപ്താഹത്തിന് മുന്നോടിയായി ചൊവ്വാഴ്ച വൈകിട്ട് ആറിന് യജ്ഞാചാര്യനും യജ്ഞപൗരാണികർക്കും സ്വീകരണം, ആചാര്യവരണം. തുടർന്ന് മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി യജ്ഞശാലയിൽ ഭദ്രദീപം തെളിയിക്കും. വൈകിട്ട് ഏഴിന് ഭാഗവതമാഹാത്മ്യ പ്രഭാഷണം. ബുധനാഴ്ച രാവിലെ ഏഴിന് മേൽശാന്തി ഭദ്രദീപപ്രതിഷ്ഠ നടത്തും. എല്ലാ ദിവസവും രാവിലെ ഏഴിന് ഭാഗവത പാരായണം, 12-ന് പ്രഭാഷണം, ഒന്നിന് അന്നദാനം, വൈകിട്ട് 5.15-ന് ലളിതാസഹസ്രനാമജപം, ഏഴിന് പ്രഭാഷണം. ആറിന് രാവിലെ 11-ന് 13 വയസ്സിനുള്ളിൽ പ്രായമുള്ള കുട്ടികൾക്ക് ഉണ്ണിയൂട്ട്, വൈകിട്ട് 5.15-ന് വിദ്യാഗോപാലമന്ത്രാർച്ചന. ഏഴിന് രാവിലെ ഒൻപതിന് നവഗ്രഹപൂജ, എട്ടിന് വൈകീട്ട് 5.15-ന് സർവ്വൈശ്വര്യപൂജ, ഒൻപതിന് രാവിലെ 10-ന് നവഗ്രഹപൂജ. 10-ന് രാവിലെ 11-ന് അവഭൃഥസ്‌നാനം, ഒന്നിന് സമൂഹസദ്യ, 11-ന് രാവിലെ 9.30 മുതൽ നാരായണീയ പാരായണം.

12-ന് രാവിലെ 7.30-ന് വിഷ്ണുസഹസ്രനാമജപം, 14-ന് പുലർച്ചെ അഞ്ചിന് തിരുവാഭരണം ചാർത്തി വിശേഷാൽ പൂജ, 11-ന് മങ്ങാട്ട് ഭട്ടതിരിക്ക് സ്വീകരണം, 11.15-ന് തിരുവോണത്തോണി കുളിപ്പിക്കൽ ചടങ്ങ്, വൈകിട്ട് അഞ്ചിന് കുമാരി പ്രിയനന്ദ പ്രദീപിന്റെ ആത്മീയ പ്രഭാഷണം, ആറിന് സോപാനസംഗീതം, 6.15-ന് തിരുവോണത്തോണി പുറപ്പാട്, ഏഴിന് തിരുവാഭരണം ചാർത്തി ദീപാരാധന, എട്ടിന് അറിയിപ്പുതോണി യാത്രയയപ്പും ദീപക്കാഴ്ചയും നടക്കുമെന്ന് ഉപദേശകസമിതി പ്രസിഡന്റ് പി.മോഹനചന്ദ്രൻ, വൈസ് പ്രസിഡന്റ് വാസുദേവൻ നായർ, സെക്രട്ടറി വിപിൻ വിക്രമൻപിള്ള, ജോയിന്റ് സെക്രട്ടറി എസ്.ശ്രീകുമാർ എന്നിവർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...