തെള്ളിയൂർ : കളം നിറഞ്ഞ് ഭൈരവിയും കുതിരയും
പടയണി പകിട്ടിൽ തെള്ളിയൂർക്കാവ്. തെള്ളിയൂർക്കാവ് പടയണിയിൽ ആദ്യ ഭൈരവിയിലേറി ഭഗവതി കളത്തിൽ എത്തുമ്പോൾ ചൂട്ടുകറ്റകൾ എരിഞ്ഞുകത്തി. ചെണ്ടയും കൈമണിയും ഗണപതി – പടിവെട്ടം താളമിട്ടു. തപ്പിൽ ഒറ്റയുടെ താളം മുറുകി. സ്ത്രീജനങ്ങൾ എഴുന്നേറ്റ് നിന്ന് വായ്കുരവയിട്ടു. പുരുഷാരം പൂക്കൾ വിതറി കൈ കൂപ്പി. കുതിരയും പഠാണിയും കുതിരയുടെ വില പറഞ്ഞു മടങ്ങിയതോടെ അന്തര യക്ഷികളും മറുതയും വയറുന്തി അലറിചാടി വന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വഴിപാട് കോലങ്ങൾ ആണ് കളത്തിൽ കാപ്പൊലിക്കുന്നത്. ഇതിൽ കാലൻ കോലം, കാലേക്ഷി കോലം എന്നിവയാണ് പ്രധാനം. 25ന് വല്യ പടേനി. അന്ന് ഇരു ദേവതമാരും ജീവിതകളിൽ പടയണി കാണാൻ കളത്തിലേക്ക് എഴുന്നള്ളും. 26ന് പുലർച്ചെ മംഗള ഭൈരവി ആടുന്നതോടെ പടയണിയുടെ ചൂട്ട് അണയും. വൈകിട്ട് 41ആം കളമെഴുതി പാടി പാട്ടമ്പലം നട അടക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1