ഇലന്തൂര്‍ : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വരും നാളുകളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്
എല്ലാവരും കൃഷി ചെയ്യാന്‍ തയാറാകണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. തരിശുരഹിത ആറന്മുള പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം ഇലന്തൂര്‍ പതിമൂന്നാം വാര്‍ഡിലെ കൊറ്റന്‍ കോട് പാടത്തിന് സമീപമുള്ള തരിശുനിലത്ത് തൈ നട്ട് സംസാരിക്കുകയായിരുന്നു എംഎല്‍എ.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആറന്മുള മണ്ഡലത്തിലെ തരിശുനിലങ്ങള്‍ കണ്ടെത്തി കൃഷിയോഗ്യമാക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. നവംബറില്‍ എല്ലാ പാടത്തും നെല്‍കൃഷി തുടങ്ങുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കോവിഡ് മൂലം കാര്‍ഷിക മേഖല ഉള്‍പ്പെടെ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനത്ത് നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും എംഎല്‍എ പറഞ്ഞു.
ഹരിതകേരളം മിഷന്റേയും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റേയും നേതൃത്വത്തിലാണ് ആറന്മുള മണ്ഡലത്തിലെ 12 പഞ്ചായത്തുകളും ഒരു നഗരസഭയും പൂര്‍ണമായും തരിശുരഹിതമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഭക്ഷ്യക്ഷാമം പരിഹരിക്കുക, കര്‍ഷകര്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കുക എന്നിവയും പദ്ധതി ലക്ഷ്യം വയ്ക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഹരിത കേരള മിഷന്റേയും, കൃഷി വകുപ്പിന്റേയും സഹായത്തോടെ ഓരോ വീട്ടിലും പച്ചക്കറി വിത്തുകള്‍ എത്തിക്കുന്നുണ്ട്. ഓരോ വീട്ടിലും പച്ചക്കറി കൃഷി ആരംഭിക്കുന്നതിനൊപ്പം, ഓരോ പഞ്ചായത്തിലും പരമാവധി തരിശുനിലങ്ങള്‍ കണ്ടെത്തി മാതൃകാ കൃഷിയിടങ്ങളാക്കും. 30 വര്‍ഷത്തോളം തരിശു കിടന്ന നിലത്താണ് എംഎല്‍എയുടെ നേതൃത്വത്തില്‍ കൃഷി ഇറക്കിയത്.
ഇലന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.മുകുന്ദന്‍, വാര്‍ഡ് അംഗം സാംസണ്‍ തെക്കേതില്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സൂസന്‍ വര്‍ഗീസ്, ഇലന്തൂര്‍ കൃഷി ഓഫീസര്‍ എല്‍.നിമിഷ, ഹരിത കേരളം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, പടശേഖര സമിതി സെക്രട്ടറി പി.ആര്‍.പ്രദീപ്, കണ്‍വീനര്‍ ജോര്‍ജ് സക്കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.
The post ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ എല്ലാവരും കൃഷി ചെയ്യണം : വീണാ ജോര്‍ജ് എംഎല്‍എ appeared first on Pathanamthitta Media.