കൃഷി വകുപ്പിന്റെ ‘പഴക്കൊട്ട’ 100 രൂപക്ക് ; വിളിക്കാം 99612 00145

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്ഡൗണ്‍ മൂലം ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് കൈത്താങ്ങായി കൃഷി വകുപ്പിന്റെ ‘പഴക്കൊട്ട’ പദ്ധതി. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ കര്‍ഷകരുടെ കെട്ടിക്കിടക്കുന്ന പഴവര്‍ഗങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കാന്‍ 100 രൂപ വിലവരുന്ന ‘പഴക്കൊട്ട’ പുറത്തിറക്കി.

പത്തനംതിട്ട ഫ്രണ്ട്സ് അങ്കണത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എന്‍.ചന്ദ്രശേഖരന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എലിസബത്ത് തമ്പാന്‍, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സാറ ടി. ജോണ്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട ജില്ലയിലെ കര്‍ഷകരില്‍നിന്ന് ശേഖരിച്ച കൈതചക്ക, ഓമക്ക, വാഴപ്പഴം എന്നിവയും പാലക്കാട്ടെ കര്‍ഷകരില്‍ നിന്നും ശേഖരിച്ച മാങ്ങയുമാണ് ഉപഭോക്താക്കള്‍ക്കായി കിറ്റ് രൂപത്തില്‍ വിതരണം നടത്തുന്നത്. ഓര്‍ഡര്‍ നല്‍കുന്നതിന് 9961200145 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.

The post കൃഷി വകുപ്പിന്റെ ‘പഴക്കൊട്ട’ 100 രൂപക്ക് ; വിളിക്കാം 99612 00145 appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...