ബാലഭാസ്‌കറിന്റെ മരണം ; നുണപരിശോധനയ്ക്ക് സമ്മതം അറിയിച്ച് സാക്ഷികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ദുരൂഹ മരണത്തിൽ നുണപരിശോധനയ്ക്ക് മൂന്ന് സാക്ഷികൾ സമ്മതം അറിയിച്ചു. പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, കലാഭവൻ സോബി എന്നിവരാണ് സമ്മതം അറിയിച്ചത്. ഡ്രൈവർ അർജുൻ അൽപസമയത്തിനകം നിലപാട് അറിയിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ് സിബിയുടെ നുണപരിശോധന അപേക്ഷ പരിഗണിക്കുന്നത്. ബാലഭാസ്‌കർ അപകടത്തിൽപ്പെടുന്നതിന് തൊട്ടുമുൻപ് ഒരു സംഘം ആളുകൾ കാർ തല്ലിപ്പൊളിക്കുന്നത് കണ്ടിരുന്നുവെന്ന് കലാഭവൻ സോബി മൊഴി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ സിബിഐ അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. ബാലഭാസ്‌കറിന്റെ ബന്ധുക്കൾ അടക്കമുള്ളവർ കൂടുതൽ ദുരൂഹത ഉന്നയിച്ചത് പ്രകാശൻ തമ്പിക്ക് എതിരെയായിരുന്നു. ബാലഭാസ്‌കറും പ്രകാശൻ തമ്പിയുമായുള്ള സാമ്പത്തിക ഇടപാടുകൾ അടക്കം ബാലഭാസ്‌കറിന്റെ അച്ഛൻ കെസി ഉണ്ണിയും ബാലഭാസ്‌കറിന്റെ ബന്ധു പ്രിയ വേണുഗോപാലും ആരോപണം ഉന്നയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...