Sunday, May 11, 2025 10:56 am

ബാലഭാസ്‌കറിന്‍റെ മരണം: സി.ബി.ഐ. അന്വേഷണം പൂര്‍ത്തിയായി ; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്ന നിഗമനത്തില്‍ സി.ബി.ഐ. സംഘം. കേസില്‍ അന്വേഷണം പൂര്‍ത്തിയായി. അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കും. കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരുടെ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. ബാലഭാസ്‌കറിന്റെ കുടുംബത്തെയും മാനേജര്‍മാരായിരുന്ന വിഷ്ണു സോമസുന്ദരം, പ്രകാശന്‍ തമ്പി എന്നിവരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇവരെ രണ്ടുപേരെ കൂടാതെ കലാഭവന്‍ സോബി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കി.

എന്നാല്‍ നുണപരിശോധനയില്‍ കലാഭവന്‍ സോബിയുടെയും അര്‍ജുന്റെയും വാദങ്ങള്‍ തെളിയിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന് മുമ്പ് ബാലഭാസ്‌കറിന്റെ വാഹനത്തെ ഒരു സംഘം ആക്രമിച്ചെന്നായിരുന്നു കലാഭാവന്‍ സോബിയുടെ വാദം. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്നായിരുന്നു അര്‍ജുന്റെ മൊഴി. എന്നാല്‍ ഈ രണ്ട് വാദങ്ങളും നുണപരിശോധനയില്‍ തെളിയിക്കാനായില്ലെന്നാണ് സി.ബി.ഐ. വൃത്തങ്ങള്‍ നല്‍കുന്നവിവരം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി പഞ്ചായത്തിൽ മാർക്കറ്റ് കോംപ്ലക്സ് നിർമ്മിക്കാൻ പദ്ധതി തയാറാവുന്നു

0
കോഴഞ്ചേരി : കോഴഞ്ചേരി പഞ്ചായത്തിൽ 25 കോടി ചെലവിൽ മാർക്കറ്റ്...

1971 ലെ ഇന്ദിരാഗാന്ധിയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യേണ്ടതില്ല- കോണ്‍ഗ്രസ് എം.പി ശശി തരൂര്‍

0
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയ സാഹചര്യത്തെ 1971 ലെ ഇന്ദിരാ...

സുവോളജി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം നടന്നു

0
പത്തനംതിട്ട : ജില്ലയിലെ വി​വി​ധ സ്‌കൂളിൽ നിന്ന് പ്ലസ് വൺ...

പ്രമാടത്ത് കുടിവെള്ള വിതരണം മുടങ്ങിയിട്ട് പത്ത് ദിവസം

0
പ്രമാടം : പ്രമാടത്ത് കുടിവെള്ള വിതരണം മുടങ്ങിയിട്ട് 10- ദിവസമായിട്ടും...