കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗം ; യുവാക്കളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തരൂരിന് ചുമതല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള‌ള തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ആദ്യ യോഗം കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ചേര്‍ന്നു. ജനവികാരം അറിഞ്ഞുള‌ള മാനിഫെസ്‌റ്റോയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് സമിതി അദ്ധ്യക്ഷന്‍ ഉമ്മന്‍ചാണ്ടി യോഗശേഷമുള‌ള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ ജനവികാരമറിയാന്‍ യുഡിഎഫ് മാനിഫെസ്‌റ്റോ കമ്മി‌റ്റി സംസ്ഥാനത്ത് പലയിടങ്ങളിലായി യോഗം കൂടി.

മേല്‍നോട്ട സമിതി അംഗമായ ശശി തരൂര്‍ നാല് ദിവസം സമൂഹത്തിലെ വിവിധ തലങ്ങളില്‍പെട്ടവര്‍, ചെറുപ്പക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി സംസാരിച്ച്‌ അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതായി ഉമ്മന്‍ചാണ്ടി അറിയിച്ചു. അഞ്ച് ജില്ലകളിലെ ജനങ്ങളുമായും ശശി തരൂര്‍ പ്രത്യേക ചര്‍ച്ച നടത്തും. തിരുവനന്തപുരം,കോഴിക്കോട്, എറണാകുളം,മലപ്പുറം, പാലക്കാട് എന്നീ ജില്ലകളാണവ.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര ജനുവരി 31ന് ആരംഭിക്കും. യാത്ര വിജയകരമാക്കാന്‍ അതാത് ജില്ലകളിലെ എം.പിമാര്‍ക്ക് ചുമതല നല്‍കി. ഇതോടൊപ്പം കോട്ടയത്ത് യാത്രയുടെ ചുമതല വഹിക്കുക ഉമ്മന്‍ചാണ്ടിയാകും. മലപ്പുറം ജില്ലയില്‍ ടി.സിദ്ധിക്ക്, വയനാട്-ആലപ്പുഴ ജില്ലകളില്‍ കെ.സി വേണുഗോപാല്‍ എന്നിവര്‍ക്കും ഐശ്വര്യകേരള യാത്രയുടെ ചുമതലയുണ്ടാകും.

അതേസമയം സീ‌റ്റ് വിഭജനം സംബന്ധിച്ച്‌ യു.ഡി.എഫ് പരസ്യചര്‍ച്ചയ്‌ക്കില്ലെന്ന് മുന്നണി ചെയര്‍മാന്‍ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സീ‌റ്റ് വിഭജനം സംബന്ധിച്ച്‌ അനൗദ്യോഗിക ചര്‍ച്ച വിവിധ പാര്‍ട്ടികളുമായി ആരംഭിച്ചു. ഐശ്വര്യകേരള യാത്ര ഉദ്ഘാടനം ചെയ്യുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നും ചെന്നിത്തല അറിയിച്ചു.

കെ.വി തോമസ് കോണ്‍ഗ്രസില്‍ തന്നെയുണ്ടാകും. അദ്ദേഹം കോണ്‍ഗ്രസിലെ സമ്മുന്നതനായ നേതാവാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. വ്യത്യസ്‌തമായ അഭിപ്രായമുള‌ളവരെ പാ‌ര്‍ട്ടി തള‌ളിക്കളയില്ലെന്നും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ജില്ലാതല കമ്മി‌റ്റികള്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു.

സമിതി അംഗങ്ങളായ വി.എം സുധീരന്‍ ആരോഗ്യ കാരണങ്ങളാല്‍ വിശ്രമത്തിലായതിനാല്‍ യോഗത്തിനെത്തിയില്ല കെ.മുരളീധരന്‍ മണ്ഡലത്തിലെ റെയില്‍വേ മേല്‍പ്പാല ഉദ്ഘാടനത്തിന് പങ്കെടുക്കുന്നതിനാല്‍ എത്തിയില്ലെന്നും. മ‌റ്റ് ആറുപേരും എ.ഐ.സി.സി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ ; മണിക്കൂറിൽ 300 പേർക്ക് ദർശനം...

0
തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുവാൻ ദേവസ്വം നടപ്പാക്കുന്ന...

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...