‘ഭാരത് അരി’ അടുത്തയാഴ്ച മുതൽ വിപണിയിൽ‌ അവതരിപ്പിക്കും ; കിലോയ്‌ക്ക് 29 രൂപ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : വിലക്കയറ്റത്തിനിടെ ആശ്വാസമേകാൻ കേന്ദ്രസർക്കാർ രംഗത്ത്. സാധാരണക്കാർക്ക് ആശ്വാസമായി 29 നിരക്കിൽ ഭാരത് അരി അടുത്തയാഴ്ച മുതൽ വിപണിയിൽ‌ അവതരിപ്പിക്കും. നിലവിലുള്ള അരിയുടെ സ്റ്റോക്ക് കണക്കുകൾ അറിയിക്കാൻ വ്യാപാരികളോട് നിർദ്ദേശിച്ചു. വിലക്കയറ്റവും മറിച്ചുവിൽപ്പനയും നിയന്ത്രിക്കുന്നതിനായാണ് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വ്യാപാരികളും വൻകിട-ചെറുകിട കച്ചവടക്കാരും കണക്ക് നൽകാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (നാഫെഡ്), നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ സഹകരണ സ്ഥാപനങ്ങളിലൂടെയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ഭാരത് അരി ഉടൻ ലഭ്യമാക്കും. വരുന്ന ആഴ്ച മുതൽ അഞ്ച്, പത്ത് കിലോ പായ്‌ക്കറ്റുകളിലാകും അരി എത്തുകയെന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര അറിയിച്ചു. പ്രാരംഭ ഘട്ടത്തിൽ ചില്ലറ വിപണിയിൽ വിൽക്കാനായി അഞ്ച് ലക്ഷം ടൺ അരി കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസ് : ഒരാള്‍ കൂടി പിടിയില്‍

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ ഒരാള്‍...

കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ്...

0
കോഴിക്കോട്: വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി...

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ

0
ചണ്ഡിഗഢ്: പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ....

തമിഴ്നാട് മന്ത്രി കെ ജഗദീശ്വരിയുടെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

0
ചെന്നൈ: തമിഴ്നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ ജഗദീശ്വരിയുടെ കാർ...