Saturday, June 22, 2024 1:52 am

പാഠപുസ്തകത്തിലെ ഇന്ത്യക്ക് പകരം ‘ഭാരതം’ ; വിവാദം തണുപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം

For full experience, Download our mobile application:
Get it on Google Play

ദില്ലി : എൻസിഇആർടി സാമൂഹിക പാഠപുസ്തകത്തിൽ ഇന്ത്യക്ക് പകരം ഭാരതം എന്നാക്കാനുള്ള  എൻസിഇആർടി സോഷ്യല്‍ സയന്‍സ് പാനലിന്റെ ശുപാർശ വിവാദമായതോടെ  തണുപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം. സമിതിയുടെ നിലപാട് സർക്കാരിൻറേതല്ലെന്നും വിവാദമുണ്ടാക്കുന്നവർ സർക്കാരിന്റെ ഔദ്യോഗിക നിലപാടിനായി കാക്കണമെന്നും ഒരു തീരുമാനവുമുണ്ടായിട്ടില്ലെന്നും എൻസിഇആർടി അദ്ധ്യക്ഷൻ ദിനേശ് സക്ലാനി വിശദീകരിച്ചു. പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ സാമൂഹികപാഠപുസ്തകങ്ങളിൽ സമൂല മാറ്റം ലക്ഷ്യവെച്ചാണ് ചരിത്രകാരൻ സിഐ ഐസക് അധ്യക്ഷനായ ഏഴംഗ സമിതിയെ എൻസിഇആർടി നിയോഗിച്ചത്. പാഠഭാഗങ്ങളിലെ മാറ്റം അടക്കം സമിതി നൽകിയ മൂന്ന് ശുപാർശകളിൽ ഒന്നാണ് ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിക്കുകയെന്നത്. ബ്രിട്ടീഷ് ഭരണക്കാലത്താണ് ഇന്ത്യ എന്ന് വാക്ക് ഉപയോഗിച്ചതെന്നും അതിന് മുൻപ് തന്നെ ഭാരത് എന്ന പ്രയോഗം നിലവിലുണ്ടെന്നും സമിതി പറയുന്നു.

ഏഴംഗ ഉന്നതതല സമിതി ഏകകണ്ഠമായാണ് ശുപാര്‍ശ നല്‍കിയത്. ചരിത്രപഠനത്തിലും സമിതി മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. പുരാതന ഇന്ത്യൻ ചരിത്രത്തിന് പകരം ക്ലാസിക്കൽ ചരിത്രം എന്ന പേര് നല്കും. ഹിന്ദുരാജാക്കന്മാരുടെ ചരിത്രം കൂടുതലായി ഉൾപ്പെടുത്തണം. മാർത്താണ്ഡവർമ്മയടക്കം ഹിന്ദുരാജക്കന്മാരുടെ യുദ്ധവിജയങ്ങൾ പഠനഭാഗമാക്കണം. ഇന്ത്യയുടെ പരാജയങ്ങൾ മാത്രമാണ് നിലവിൽ പഠിപ്പിക്കുന്നതെന്നും പല രാജാക്കൻമാരും മുഗളർക്ക് മേൽ നേടിയ വിജയം പകരം പരാമർശിക്കണമെന്നും നിർദ്ദേശമുണ്ട്. അന്തിമ തീരുമാനം ഈക്കാര്യത്തിൽ എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കി. മാസങ്ങള്‍ക്ക് മുമ്പ് ജി20 വേളയിൽ സര്‍ക്കാര്‍ ഔദ്യോഗിക രേഖകളില്‍ ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്നുപയോഗിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും എല്ലാ ക്ഷണകത്തുകളും ഭാരത് എന്ന പേരിലാണ് ഇപ്പോൾ നല്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍ പാലത്തിലൂടെ ട്രെയിനോടിച്ച് ഇന്ത്യന്‍ റെയില്‍വേ

0
ജമ്മു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് റെയിൽ...

ആറളം ഫാമിൽ നാടൻ തോക്കുമായി മൂന്നുപേർ പിടിയിലായി

0
കണ്ണൂർ: ആറളം ഫാമിൽ നാടൻ തോക്കുമായി മൂന്നുപേർ പിടിയിലായി. ആറളം സ്വദേശികളായ...

ആത്മഹത്യാ ശ്രമം ; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു

0
കോഴിക്കോട് : കൈവേലിയിൽ ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു....

വിദേശത്തെ ജോലി ഓഫർ ഈ രാജ്യങ്ങളിലേക്കാണോ? അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ...

0
തിരുവനന്തപുരം: മ്യാൻമർ-തായ്‌ലൻഡ് അതിർത്തിമേഖല കേന്ദ്രീകരിച്ച് ഇന്ത്യയില്‍ നിന്നുളള യുവതീ യുവാക്കളെ ലക്ഷ്യം...