കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഇന്നുമുതൽ പുനരാരംഭിക്കും ; ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഇന്നു മുതൽ ഇന്ത്യ പുനരാരംഭിക്കും. കാനഡയിൽ ഉള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ വിലയിരുത്തിയ ശേഷമാണ് വിസ സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനമെടുത്തത്. ടൂറിസ്റ്റ്, മെഡിക്കൽ, ബിസിനസ്, കോൺഫറൻസ് വിസകളാണ് പുനരാരംഭിക്കുക. സാഹചര്യം കൂടുതൽ വിലയിരുത്തിയ ശേഷം ഉചിതമായ തീരുമാനങ്ങൾ തുടർന്ന് കൈക്കൊള്ളുമെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. ഖാലിസ്ഥാൻ നേതാവ് ഹർദീപ്സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന്റെ പേരിൽ ഉണ്ടായ നയതന്ത്ര സംഘർഷത്തിന്റെ ഭാഗമായി കഴിഞ്ഞ മാസമാണ് കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ നിർത്തിവെച്ചത്.

അതേസമയം ഖാലിസ്ഥാൻ ഭീകരവാദത്തിന് സഹായം നൽകുന്ന വിഷയത്തിൽ കാനഡയ്ക്കെതിരെ FATFനെ സമീപിക്കാനാണ് ഇന്ത്യയുടെ നീക്കം. അതേസമയം 2023 സെപ്റ്റംബറിൽ വിവിധ വഴികളിലൂടെ അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ചതിന് പിടിയിലായത് 8,076 ഇന്ത്യക്കാരാണ്. യുഎസിലെ നിയമ നിർവഹണ ഏജൻസികളാണ് അനധികൃതമായി രാജ്യത്തേക്ക് കയറാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തത്. പിടിയിലായ 8,076 ഇന്ത്യക്കാരിൽ കാനഡ വഴി മാത്രം യുഎസിലേക്ക് കടക്കാൻ ശ്രമിച്ചത് 3,059 പേരാണ്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷനിൽ നിന്ന് ലഭിച്ച കണക്കാണിത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുല്‍ഗാമിൽ ആക്രമണം നടത്തിയ ഭീകര്‍ക്കായി വ്യാപക തെരച്ചിൽ തുടരുന്നു

0
ശ്രീനഗര്‍: ജമ്മു കശ്മീർ കുല്‍ഗാമിൽ ആക്രമണം നടത്തിയ ഭീകര്‍ക്കായി വ്യാപക തെരച്ചിൽ...

വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ

0
വടകര : വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ. നിർമ്മാണ...

പത്തനംതിട്ട റാന്നിയിൽ ഉണ്ടായത് സർക്കാർ സ്പോൺസേഡ് വെള്ളപ്പൊക്കമെന്ന് രാജു ഏബ്രഹാം

0
പത്തനംതിട്ട : പത്തനംതിട്ട റാന്നിയിൽ ഉണ്ടായത് സർക്കാർ സ്പോൺസേഡ് വെള്ളപ്പൊക്കമെന്ന് സിപിഐഎം...

പൊന്നാനിയിൽ ശക്തമായ കടൽക്ഷോഭത്തിൽ അഞ്ച് വീടുകൾ കൂടി കടലെടുത്തു

0
മലപ്പുറം: പൊന്നാനിയിലെ കലിതുള്ളി കടൽ. തീരദേശവാസികളെ പ്രതിസന്ധിയിലാക്കി ശക്തമായ കടൽക്ഷോഭത്തിൽ അഞ്ച്...