രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ജില്ലയില്‍ വിപുലമായ തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു. ജില്ലാ കണ്‍വെന്‍ഷനുശേഷം ജില്ലയിലെ അഞ്ച് നിയോജക മണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തീകരിച്ചു. ജില്ലയിലെ 79 മണ്ഡലങ്ങളിലും, 1080 ബൂത്തുകളിലും കണ്‍വെന്‍ഷനുകള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. പദയാത്രയില്‍ ജില്ലയില്‍ നിന്നും അന്‍പതിനായിരം പേരെ പങ്കെടുപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് താഴെത്തട്ടില്‍ ആരംഭിച്ചിരിക്കുന്നതെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
ജില്ലാതല സംഘാടക സമിതിയുടെ ചെയര്‍മാന്‍ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലും ജനറല്‍ കണ്‍വീനര്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പഴകുളം മധുവുമാണ്. മുന്‍ ഡി.സി.സി പ്രസിഡന്റ്ബാബു ജോര്‍ജ്ജാണ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, ആന്‍റോ ആന്റണി എം.പി, അടൂര്‍ പ്രകാശ് എം.പി, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, പന്തളം സുധാകരന്‍, കെ.ശിവദാസന്‍ നായര്‍, മാലേത്ത് സരളാദേവി, പി.മോഹന്‍രാജ്, എ.ഷംസുദ്ദീന്‍ എന്നിവര്‍ സംഘാടക സമിതി രക്ഷാധികാരികളാണ്. കെ.പി.സി.സി സെക്രട്ടറിമാരായ എന്‍. ഷൈലാജും അനീഷ് വരിക്കണ്ണാമലയും ജോയിന്‍റ് കണ്‍വീനര്‍മാരാണ്.
വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായി വൈസ് പ്രസിഡന്‍റുമാരായ വെട്ടൂര്‍ ജ്യോതിപ്രസാദ് (പ്രചരണം), റോബിന്‍ പീറ്റര്‍ (സ്വീകരണം), റ്റി.കെ സാജു (താമസ സൗകര്യം) ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം (ഗതാഗതം), ജി.രഘുനാഥ് (സാംസ്കാരികം), അഡ്വ സുനില്‍ എസ് ലാല്‍ (വോളണ്ടിയര്‍), ബിജു വര്‍ഗ്ഗീസ് (മീഡിയ & സോഷ്യല്‍ മീഡിയ), കാട്ടൂര്‍ അബ്ദുള്‍ സലാം (ഭക്ഷണം) എന്നിവരെയും മറ്റ് ഡി.സി.സി ഭാരവാഹികളെ വിവിധ സബ് കമ്മിറ്റികളില്‍ അംഗങ്ങളായും തെരഞ്ഞെടുത്തിട്ടുണ്ട്. നിയോജക മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍മാരായി റിങ്കു ചെറിയാന്‍ (റാന്നി), കെ.ജാസിംകുട്ടി (ആറന്മുള), സജി കൊട്ടയ്ക്കാട് (കോന്നി), എസ്.ബിനു (അടൂര്‍), റജി തോമസ് (തിരുവല്ല) എന്നിവരെ കെ.പി.സി.സി നിയമിച്ചിട്ടുണ്ട്.